Top

നാഷണല്‍ ഹൈവേ അറ്റകുറ്റപ്പണി ക്രമക്കേട്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി

പിഡബ്ല്യൂഡി റോഡുകളുടെ അറ്റകുറ്റപണി സംബന്ധിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോടും കോടതി നിര്‍ദേശം നല്‍കി

31 Aug 2022 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാഷണല്‍ ഹൈവേ അറ്റകുറ്റപ്പണി ക്രമക്കേട്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി
X

കൊച്ചി: നാഷണല്‍ ഹൈവേയിലെ റോഡ് അറ്റകുറ്റപ്പണിയിലെ ക്രമക്കേട് സംബന്ധിച്ചുള്ള വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി. നാഷണല്‍ ഹൈവേയിലെ അപകടങ്ങളില്‍ ആളുകള്‍ മരണപ്പെടുന്നത് സംബന്ധിച്ച കേസ് പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. 107 റോഡുകളില്‍ അപാകത സംബന്ധിച്ച് വിജിലന്‍സ് പരിശോധന നടത്തിയതായും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം കോടതിയില്‍ വിശദീകരിച്ചു.

ഇതേ തുടര്‍ന്നാണ് നാഷണല്‍ ഹൈവേയോട് ഒക്ടോബര്‍ ആറിന് മുമ്പായി ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചത്. പിഡബ്ല്യൂഡി റോഡുകളുടെ അറ്റകുറ്റപണി സംബന്ധിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോടും കോടതി നിര്‍ദേശം നല്‍കി. പെരുമ്പാവൂര്‍- മൂന്നാര്‍ റോഡ് പണി സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രത്യേകം നല്‍കണം. കലൂര്‍-കടവന്ത്ര റോഡ് സംബന്ധിച്ച വിവരം ജിസിഡിഎയും നല്‍കണം.

മഴ കാരണമാണ് റോഡുകള്‍ പൊളിഞ്ഞതെന്ന് ദേശീയപാത അതോറിറ്റി നേരത്തേ വാദിച്ചിരുന്നു. എന്നാല്‍ ഈ കാരണം വീണ്ടും വീണ്ടും പറയരുതെന്നാണ് കോടതി അന്ന് ശാസിച്ചത്. നഷ്ടപരിഹാരം നല്‍കാന്‍ കരാറുകാരന്‍ ബാധ്യസ്ഥനാണെന്ന് അറിയിച്ച എന്‍എച്ച്എഐ, അതിനായി അന്വേഷണം നടത്തണമെന്നും പുതിയ കരാറുകാരനെ നോക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചിരുന്നു. കരാറുകാരനായുള്ള കരാര്‍ എന്താണെന്ന് കോടതിയെ അ്‌റിയിക്കണമെന്നും ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

Story highlights: National Highway Maintenance Irregularity; High Court asks Vigilance to submit report

Next Story