'ഒരാളുടെയും പുരയിടമോ കൃഷിയിടമോ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന അവസ്ഥയുണ്ടാകില്ല'; എം വി ഗോവിന്ദന്
വനം, റവന്യു, തദ്ദേശവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും നാളെ നടക്കുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കും
19 Dec 2022 1:08 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂര്‍: പുരയിടങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി മാത്രമേ ബഫര്‍ സോണ്‍ പ്രഖ്യാപിക്കുകയുള്ളൂ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഒരാളുടേയും പുരയിടമോ കൃഷിയിടമോ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന അവസ്ഥയുണ്ടാകില്ല. മുഖ്യമന്ത്രി തന്നെ അത് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. വനം, റവന്യു, തദ്ദേശവകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും നാളെ നടക്കുന്ന ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു.
ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. സര്‍വേ വേണ്ടെന്ന് വെക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. സര്‍വേ റിപ്പോര്‍ട്ടില്‍ അപാകതയുണ്ട്. എന്നാല്‍ പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളെന്നും മന്ത്രി പ്രതികരിച്ചു.
Story Highlights: MV Govindan's Reaction On Buffer Zone Issue
- TAGS:
- MV Govindan
- CPIM
- Buffer Zone