Top

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു

പ്രദേശത്ത് ചെറിയ തോതില്‍ മഴ നിലനില്‍ക്കുന്നുണ്ട്

29 Oct 2021 2:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു
X

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഡാം ഷട്ടര്‍ ഉയര്‍ത്തി. 7.29 ഓടെയാണ് ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ.

534 ഘനയടി ജലമാണ് മുല്ലപെരിയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്നതെന്ന് തമിഴ്‌നാട് അറിയിച്ചു. 3, 4 എന്നീ ഷട്ടറുകളാണ് 0.35 മീറ്റര്‍ ഉയര്‍ത്തിയത് 2 ഷട്ടറുകളില്‍ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.

വേണ്ടി വന്നാല്‍ ഇടുക്കി അണക്കെട്ടില്‍ നിന്നും 100 ക്യൂമെക്‌സ് വെള്ളം ഒഴുക്കിവിടും.

പ്രദേശത്ത് ചെറിയ തോതില്‍ മഴ നിലനില്‍ക്കുന്നുണ്ട്. മുപ്പത് മിനിറ്റിനകം ജലം വെള്ളക്കടവില്‍ എത്തും. അവിടെ എന്‍ഡിആര്‍എഫിന്റേത് ഉള്‍പ്പെടെ സേവനം സജ്ജമാണ്.

Next Story