Top

ഇടുക്കി ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും; ജാ​ഗ്രത നിർദ്ദേശം

അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെയും വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും അളവ് പരിഗണിച്ചായിരിക്കും തുറന്നു വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക

7 Aug 2022 11:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടുക്കി ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും; ജാ​ഗ്രത നിർദ്ദേശം
X

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം ഇന്ന് തുറന്ന് വിട്ടേക്കും .മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളമെത്താനുള്ള സാധ്യതയുടെ അടിസ്ഥാനത്തിലാണ് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളമാണു ഒഴുകുന്നത്.സെക്കന്‍ഡില്‍ രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ കര്‍വ് കമ്മിറ്റി അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ് . മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുള്ളതിനാലാണ് ഇടുക്കി അണക്കെട്ടിലേക്കുള്ള ജലനിരപ്പ് കൂടിവരുന്നത്.ആവശ്യമായ മുന്നൊരുക്കങ്ങള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടര്‍ അറിയിച്ചു.

അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെയും വൈദ്യുതി ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെയും അളവ് പരിഗണിച്ചായിരിക്കും തുറന്നു വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.തുറന്നു വിടേണ്ട സാഹചര്യം വന്നാൽ ആദ്യ ഘട്ടത്തിൽ 1,50,000വും സ്ഥിതി നിരീക്ഷിച്ച ശേഷം രണ്ടു ലക്ഷവുമായിട്ടായിരിക്കും ഉയർത്തുക.

മുമ്പ് വർഷങ്ങൾ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുണ്ടായിരുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഡാം ചെറിയ കാലയളവിൽ തുറക്കുന്ന സാഹചര്യമാണ്.2021 ൽ 3 മാസത്തിനുള്ളിൽ നാല് തവണയാണ് ഡാം തുറന്നത്

HIGHLIHGTS:more water may be released from idukki dam

Next Story

Popular Stories