Top

'സിസിടിവി കുരുക്കായി'; കൂടുതൽ കിറ്റെക്സ് ജീവനക്കാർ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 174 പേർ

കിറ്റക്‌സ് തൊഴിലാളി ക്യാമ്പുകളിൽ ഇന്ന് തൊഴിൽ വകുപ്പ് പരിശോധന നടത്തിയേക്കും

29 Dec 2021 4:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിസിടിവി കുരുക്കായി; കൂടുതൽ കിറ്റെക്സ് ജീവനക്കാർ അറസ്റ്റിൽ, ഇതുവരെ പിടിയിലായത് 174 പേർ
X

കൊച്ചി: കിഴക്കമ്പലം കിറ്റെക്സ് കമ്പനി ജീവനക്കാർ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ പേർ അറസ്റ്റിൽ. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് 10 പേർ കൂടി പ്രതി ചേ‍ർക്കപ്പെട്ടിരിക്കുന്നത്. കേസിൽ 174 പേരാണ് പ്രതികളാണ് നിലവിൽ പ്രതികളാക്കിയിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുക, വധശ്രമം, കൃത്യ നിർവ്വഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചേർന്നാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈലുകളിൽ നിന്ന് ലഭിച്ച നിർണായക ദൃശ്യങ്ങളാണ് കൂടുതൽ പേര കണ്ടെത്താൻ സ​ഹായിച്ചത്. ഇവർ ലഹരി ഉപയോ​ഗിച്ചതായിട്ടുള്ള ആരോപണവും പൊലീസ് പരിശോധിക്കുന്നുണ്ട്. മയക്കുമരുന്ന് ഉപയോ​ഗിച്ചതായി തെളിഞ്ഞാൽ മറ്റു വകുപ്പുകൾ കൂടി പ്രതികൾക്കെതിരെ ചുമത്തും. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിൻറെ നേതൃത്വത്തിൽ രണ്ട് ഇൻസ്പക്ടർമാരും ഏഴു സബ് ഇൻസ്പക്ടർമാരുടമടങ്ങിയ 19 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസുകാർ ക്രൂരമായി അക്രമിക്കപ്പെട്ട സംഭവത്തിൽ പഴുതടച്ച അന്വേഷണം നടത്താൻ നേരത്തെ ആഭ്യന്തര വകുപ്പും നിർദേശം നൽകിയിരിക്കുന്നു.

അതേസമയം കിറ്റക്‌സ് തൊഴിലാളി ക്യാമ്പുകളിൽ ഇന്ന് തൊഴിൽ വകുപ്പ് പരിശോധന നടത്തിയേക്കും. കിഴക്കമ്പലം ആക്രമണത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലേബർ കമ്മീഷണറോട് ആവശ്യപ്പെട്ടതായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ തൊഴിലാളികൾ ലഹരി ഉപയോഗിച്ചതായി പരാമർശമുണ്ടെന്നും മന്ത്രി പറഞ്ഞു. ക്യാമ്പുകളിൽ ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനും തൊഴിൽ നിയമങ്ങൾ പാലിക്കുന്നതിനും മാനേജ്‌മെന്റ് എടുത്ത നടപടികളും അന്വേഷണത്തിൽ പരിശോധിക്കും. ലേബർ കമ്മീഷണറുടെ റിപ്പോർട്ട് ഇന്നോ നാളെയോ ലഭിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് വ്യക്തമാക്കി.

Next Story