Top

തൃക്കാക്കരയിലെ വികസന മുരടിപ്പിന് കാരണം യുഡിഎഫിന്റെ അലംഭാവമെന്ന് മുഹമ്മദ് റിയാസ്; 'സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ മടി'

'ലോകത്തിലെ മലയാളികള്‍ മുഴുവന്‍ ഇപ്പോള്‍ മണ്ഡലത്തിലെ മുരടിപ്പ് കണ്ടുകഴിഞ്ഞു'

21 May 2022 4:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കരയിലെ വികസന മുരടിപ്പിന് കാരണം യുഡിഎഫിന്റെ അലംഭാവമെന്ന് മുഹമ്മദ് റിയാസ്; സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ മടി
X

തൃക്കാക്കര: മണ്ഡലത്തിലെ വികസന മുരടിപ്പിന് കാരണം യുഡിഎഫിന്റെ അലംഭാവമാണെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. സര്‍ക്കാര്‍ എല്‍ഡിഎഫിന്റേത് ആയതുകൊണ്ട് സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ വലിയ താത്പര്യമില്ലാതെയായി. ഇതൊക്കെ ഈ മണ്ഡലത്തിലെ ജനങ്ങളെ വലിയ പ്രയാസത്തിലേക്ക് തള്ളിവിട്ടുവെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

എറണാകുളം ജില്ലയില്‍ വികസനം കൊണ്ടുവന്നത് യുഡിഎഫ് ആണെന്ന ആത്മവിശ്വാസം അവര്‍ക്ക് ഉണ്ടെങ്കില്‍ ആദ്യം മുതല്‍ തന്നെ അവരത് ചര്‍ച്ചയാക്കുമായിരുന്നു. വികസനം ചര്‍ച്ച ചെയ്യാതിരിക്കാന്‍ അവര്‍ മറ്റ് പല കാര്യങ്ങളും ചര്‍ച്ചയാക്കാന്‍ ശ്രമിക്കുകയാണ്. ലോകത്തിലെ മലയാളികള്‍ മുഴുവന്‍ ഇപ്പോള്‍ മണ്ഡലത്തിലെ മുരടിപ്പ് കണ്ടുകഴിഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തിനാകെ വികസന കുതിപ്പ് ഉണ്ടായപ്പോള്‍ ആ കുതിപ്പിനൊപ്പം നില്‍ക്കനല്ല ഈ തൃക്കാക്കരയില്‍ യുഡിഎഫ് തയ്യാറായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വാക്കുകള്‍:

എറണാകുളം ജില്ലയില്‍ വികസനം കൊണ്ടുവന്നത് യുഡിഎഫ് ആണെന്ന ആത്മവിശ്വാസം അവര്‍ക്ക് ഉണ്ടെങ്കില്‍ ആദ്യം മുതല്‍ തന്നെ അവരത് ചര്‍ച്ചയാക്കുമായിരുന്നു. വികസനം ചര്‍ച്ച ചെയ്യാതിരിക്കാന്‍ അവര്‍ മറ്റ് പല കാര്യങ്ങളും ചര്‍ച്ചയാക്കാന്‍ ശ്രമിക്കുകയാണ്. ലോകത്തിലെ മലയാളികള്‍ മുഴുവന്‍ ഇപ്പോള്‍ മണ്ഡലത്തിലെ മുരടിപ്പ് കണ്ടുകഴിഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍ മറ്റ് എല്ലാ മാധ്യമങ്ങള്‍ വഴിയും ഒരു നഗര ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മണ്ഡലത്തിന്റെ വികസന മുരടിപ്പ് കണ്ടുകഴിഞ്ഞു. ഈ മണ്ഡലത്തില്‍ ഇന്ന് വരെ എല്‍ഡിഎഫിന് ഒരു എംഎല്‍എ ഉണ്ടായിട്ടില്ല. ഈ മണ്ഡലം വന്നതിന് ശേഷം ഇത് നാലാമത്തെ തെരഞ്ഞെടുപ്പാണ്. മൂന്ന് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫാണ് വിജയിച്ചത്. വികസനത്തിന്റെ കാര്യത്തില്‍ അശ്രദ്ധ യുഡിഎഫിനുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തിനാകെ വികസന കുതിപ്പ് ഉണ്ടായപ്പോള്‍ ആ കുതിപ്പിനൊപ്പം നില്‍ക്കനല്ല ഈ മണ്ഡലത്തില്‍ യുഡിഎഫ് തയ്യാറായത്. വികസന മുരടിപ്പ് ഉണ്ടാക്കാന്‍ യുഡിഎഫിന്റെ അലംഭാവം പ്രധാനപ്പെട്ട കാരണമായി. സര്‍ക്കാര്‍ എല്‍ഡിഎഫിന്റേത് ആയതുകൊണ്ട് സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ വലിയ താത്പര്യമില്ലാതെയായി. ഇതൊക്കെ ഈ മണ്ഡലത്തിലെ ജനങ്ങളെ വലിയ പ്രയാസത്തിലേക്ക് തള്ളിവിട്ടു. ജനം ആഗ്രഹിക്കുന്നത് ഒരു മാറ്റമാണ്. കേരള സര്‍ക്കാരിന്റെ ഉജ്ജ്വലമായ വികസന മുന്നേറ്റത്തിനൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന ഒരു മുന്നണി ഇവിടെ ജയിക്കണം, അത് എല്‍ഡിഎഫാണ്. എല്‍ഡിഎഫ് എംഎല്‍എ വേണം, ഭരണ കക്ഷി എംഎല്‍എ വേണം എന്ന് ജനം ഒരു മാറ്റത്തിന് ആഗ്രഹിച്ചു കഴിഞ്ഞു.

സില്‍വര്‍ലൈന്‍ ചര്‍ച്ചാ വിഷയമാവുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. കേരളത്തില്‍ മൂന്നില്‍ ഒരാള്‍ക്ക് വാഹനമുണ്ട്. ഒരു കോടി നാല്‍പ്പത്തിയെട്ട് ലക്ഷം വാഹനമാണ് കേരളത്തില്‍ മാത്രമുള്ളത്. 1000ത്തില്‍ 486 പേര്‍ക്ക് കേരളത്തില്‍ വാഹനമുണ്ട്. ഇന്ത്യയില്‍ ഇതിന്റെ ശരാശരി 1000ത്തില്‍ 16 മാത്രമാണ്. അമേരിക്കയില്‍ 1000ത്തില്‍ 507 ആണ്. അമേരിക്കയുമായാണ് നമ്മുടെ മത്സരം. അമേരിക്കയില്‍ ഭൂമി നിരവധിയുണ്ട്, റോഡുകള്‍ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ അതില്ല. ഒരു സ്‌ക്വയര്‍ കിലോമീറ്റര്‍ 886 പേര്‍ കേരളത്തില്‍ മനുഷ്യര്‍ ജീവിക്കുന്നുണ്ട്. രാജ്യത്ത് അത് 348 മാത്രമാണ്. രാജ്യത്തിന്റെ ഇരട്ടയില്‍ അധികമാണ് കേരളത്തിലെ ജനസാന്ദ്രത. പരിമിതിയ്ക്ക് അകത്തു നിന്ന് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ദേശീയ പാത വികസനം, ദേശീയ പാത വികസനം, മലയോര പാത, ഇതൊക്കെ പരമാവധി ചെയ്തു. മലയാളികളുടെ ചിരകാല സ്വപ്‌നമായ ദേശീയ പാത വികസനം 2025ല്‍ പൂര്‍ത്തിയാക്കാനുള്ള കഠിന ശ്രമത്തിലാണ് ഞങ്ങള്‍. ഭൂമി ഏറ്റെടുക്കലിന്റെ 25%, 5,300 കോടി, ഇന്ത്യില്‍ ഒരു സംസ്ഥാനത്തും സര്‍ക്കാര്‍ നടത്താത്ത കഠിനമായ പ്രയത്‌നം നടത്തിക്കൊണ്ട് ദേശീയ പാത വികസനം 2025 ഓടുകൂടി പൂര്‍ത്തിയാക്കാന്‍ പോവുകയാണ്.

STORY HIGHLIGHTS: Mohammad Riyas blames UDF for development stagnation in Thrikkakara; 'Reluctance to implement government plans'

Next Story