Top

'പണി തുടങ്ങാത്തത് നാട്ടുകാരും കിഫ്ബിയുമായുള്ള തര്‍ക്കം കാരണം'; ആലുവ പെരുമ്പാവൂര്‍ റോഡില്‍ പാച്ച് വര്‍ക്ക് മതിയാകില്ലെന്നറിയാമെന്ന് മന്ത്രി

24 മീറ്റര്‍ വീതി വേണമെന്നാണ് കിഫ്ബിയുടെ നിലപാട് എന്നാല്‍ 16 മീറ്റര്‍ മതിയെന്നാണ് നാട്ടുകാര്‍ പറയ്യുന്നത്

15 Sep 2022 6:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പണി തുടങ്ങാത്തത് നാട്ടുകാരും കിഫ്ബിയുമായുള്ള തര്‍ക്കം കാരണം; ആലുവ പെരുമ്പാവൂര്‍ റോഡില്‍ പാച്ച് വര്‍ക്ക് മതിയാകില്ലെന്നറിയാമെന്ന് മന്ത്രി
X

കൊച്ചി: ആലുവ-പെരുമ്പാവൂര്‍ റോഡ് പണി തുടങ്ങാനാകാത്തത് നാട്ടുകാരും കിഫ്ബിയുമായി തര്‍ക്കമുള്ളതിനാലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 24 മീറ്റര്‍ വീതി വേണമെന്നാണ് കിഫ്ബിയുടെ നിലപാട് എന്നാല്‍ 16 മീറ്റര്‍ മതിയെന്നാണ് നാട്ടുകാര്‍ പറയ്യുന്നത്. ഇതാണ് തര്‍ക്കത്തിന് വഴിവച്ചത്. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ പണി തുടങ്ങാനാകില്ലെന്നും അതുകൊണ്ടാണ് താല്‍കാലിക പാച്ച് വര്‍ക്ക് ചെയ്തതെന്നും അത് മതിയാവില്ല എന്ന് പൊതുമരാമത്ത് വകുപ്പിന് അറിയാമെന്നും റിയാസ് പറഞ്ഞു.

10 ലക്ഷം രൂപ മുടക്കിയാണ് 22 ദിവസം മുമ്പ് പെരുമ്പാവൂര്‍ റോഡിലെ കുഴികള്‍ അടച്ചത്. പക്ഷെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കളക്ടര്‍ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി റോഡ് പരിശോധനയും നടത്തിയിരുന്നു. കിഫ്ബി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയെങ്കിലും നാട്ടുകാര്‍ അനുവദിച്ചില്ല.

എന്നാല്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയ 30000 കിലോ മീറ്റര്‍ റോഡ് പൂര്‍ണമായും ഗുണനിലവാരമുള്ളതാക്കുമെന്നും അതോടൊപ്പം കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലം റോഡുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ക്ലൈമറ്റ് സെല്ലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. പരിപാലന കാലാവധി കഴിഞ്ഞ റോഡുകളില്‍ കുഴികളുണ്ടായാല്‍ ആരു പരിപാലിക്കണം എന്നതിലെ ആശയകുഴപ്പം ഒഴിവാക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്റ്റ് സംവിധാനം നിലവില്‍ കൊണ്ടുവരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

Story Highlights: Mohamed Riyas reaction on Aluva - Perumbavoor road

Next Story