Top

നാല് വർഷം മുൻപ് കാണാതായ ദമ്പതികൾക്കായി മറിയപ്പള്ളിയിലെ പാറക്കുളം വറ്റിക്കുന്നു

മഹാദേവന്റെ മൃതദേഹം കണ്ടെടുത്തത് ഈ പാറക്കുളത്തിൽ നിന്നായിരുന്നു

14 Dec 2021 7:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാല് വർഷം മുൻപ് കാണാതായ ദമ്പതികൾക്കായി മറിയപ്പള്ളിയിലെ പാറക്കുളം വറ്റിക്കുന്നു
X

കോട്ടയം താഴത്തങ്ങാടിയിൽ നിന്നും കാണാതായ ദമ്പതികൾക്കായി മറിയപ്പള്ളിയിലെ പാറക്കുളത്തിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ തുടങ്ങി. പാറക്കുളം വറ്റിച്ച് പരിശോധിക്കാനാണ് ഉദ്യോ​ഗസ്ഥരുടെ ശ്രമം. ഇതിനായുള്ള നീക്കങ്ങൾ ആരംഭിച്ചു. 2017 മെയ് മാസത്തിലെ ഹർത്താൽ ദിനത്തിൽ താഴത്തങ്ങാടി അറുപറയിൽ നിന്നും ഹാഷിം, ബബീബ ദമ്പതികളെ കാണാതാവുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ഇരുവരെയും കണ്ടെത്തുന്നതിനായി പൊലീസ് സംഘം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഇരുവരുടെയും വാഹനം കണ്ടെത്താമെന്ന പ്രതീക്ഷയുമായി ക്രൈംബ്രാഞ്ച് സംഘം പാറക്കുളത്ത് തിരച്ചിൽ നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്പിയുടെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള സംഘം രാവിലെ ജെസിബിയുമായി എത്തി പാറക്കുളം വൃത്തിയാക്കുകയാണ്.

നേരത്തെ ചങ്ങനാശേരിയില്‍ കൊല്ലപ്പെട്ട മഹാദേവന്റെ മൃതദേഹം കണ്ടെടുത്തത് ഈ പാറക്കുളത്തിൽ നിന്നായിരുന്നു. ഈ സാഹചര്യത്തിലാണ് പാറക്കുളം കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചം സംഘം തീരുമാനിച്ചിരിക്കുന്നത്.

Next Story