Top

'നിരവധി അമ്മമാരുടെ സ്നേഹത്തിന്റെ കരുത്ത് കൂടിയാണ് തെരഞ്ഞെടുപ്പ് വിജയം'; ആയിഷുമ്മയെയും ഓമനമ്മയെയും വീണ്ടും കണ്ടപ്പോള്‍

31 Oct 2021 1:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിരവധി അമ്മമാരുടെ സ്നേഹത്തിന്റെ കരുത്ത് കൂടിയാണ് തെരഞ്ഞെടുപ്പ് വിജയം; ആയിഷുമ്മയെയും ഓമനമ്മയെയും വീണ്ടും കണ്ടപ്പോള്‍
X

തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വിജയാശംസ നേർന്ന അമ്മമാരെ വീണ്ടും സന്ദർശിച്ച് സ്പീക്കർ എംബി രാജേഷ്. ചാലിശ്ശേരിയിലെ ആയിഷുമ്മയുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം. തെരഞ്ഞെടുപ്പ് സമയത്ത് എംബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണചിത്രങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് ചിത്രങ്ങളായിരുന്നു ആയിഷുമ്മയുടെയും ഓമനമ്മയുടെയും ആശംസ.

ഫേസ്ബുക്കില്‍ എംബി രാജേഷ് പങ്കുവെച്ച കുറിപ്പ്:

ആയിഷുമ്മക്ക് ഇപ്പോഴുള്ള സങ്കടം ടി വി ചർച്ചകളിൽ എന്നെ കാണുന്നില്ല എന്നതാണ്. അതിനു പകരം നിയമസഭാ നടപടികൾ ടിവിയിൽ വരുന്നത് കാത്തിരുന്ന് കാണുകയാണ്. ഇന്ന് ചാലിശ്ശേരിയിലെത്തിയപ്പോൾ ആയിഷുമ്മയെ വീട്ടിലെത്തി കണ്ടു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വീട്ടിനു മുന്നിൽ കാത്തുനിന്ന് എനിക്ക് വിജയാശംസ നേർന്ന ആയിഷുമ്മ അന്ന് എൻ്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞത്, 'എനിക്ക് രാജേഷിനെ വലിയ ഇഷ്ടമാണ്. ടിവിയിൽ എപ്പോഴും കാണും. ഏത് ചാനലിലാണ് വരുന്നതെന്ന് മാറ്റി മാറ്റി നോക്കി കാത്തിരുന്ന് കാണും' എന്നാണ്.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കണ്ട, 90 വയസുള്ള ഓമനമ്മയും ആയിഷുമ്മയുടെ വീട്ടിലെത്തിയിരുന്നു. രണ്ട് അമ്മമാരോടുമുള്ള സ്നേഹം അറിയിച്ചു. പ്രചാരണ സമയത്ത് ഒരു ചുവന്ന മാല കഴുത്തിൽ അണിയിച്ച് കെട്ടിപ്പിടിച്ചു കൊണ്ട് ഓമനമ്മ പറഞ്ഞത് ഓർക്കുകയാണ്, 'ഈ സ്ഥലത്ത് വന്നവരെല്ലാം ജയിച്ചിട്ടുണ്ട്. എന്തായാലും ജയിക്കും'. കാഴ്ചക്ക് ലേശം കുറവുണ്ടെന്നല്ലാതെ ഓമനമ്മയുടെ ആവേശത്തിന് ഒട്ടുമില്ല കുറവ്.

ആയിഷുമ്മയും ഓമനമ്മയും പോലുള്ള നിരവധി അമ്മമാരുടെ സ്നേഹത്തിന്റെ കരുത്ത് കൂടിയാണ് തെരഞ്ഞെടുപ്പ് വിജയത്തിനടിസ്ഥാനം. അവരോടുള്ള സ്നേഹം എന്നും ഹൃദയത്തിലുണ്ടാകുമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

Next Story