മര്‍കസ് നോളജ് സിറ്റി ഉദ്ഘാടനം ഒക്ടോബറില്‍
125 ഏക്കറില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
8 Aug 2022 7:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റി ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തോടെ നടക്കും. 125 ഏക്കറില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ദേശീയ, അന്തര്‍ദേശീയ പ്രമുഖര്‍ പങ്കെടുക്കുന്ന പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആരംഭിച്ചത്.
മെഡിക്കല്‍ കോളേജ്, ലോ കോളേജ്, ബിസിനസ് സ്കൂള്‍, റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, ഫോക്ലോര് സ്റ്റഡിസെന്റര്, മീഡിയ ആന്‍ഡ് പബ്ലിഷിങ് ഹൗസ്, ജൈവകേന്ദ്രം, കള്‍ച്ചറല്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ സ്കൂള്‍, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡിജിറ്റല്‍ എജ്യുക്കേഷന്‍ സെന്റര്‍, അഡ്വാന്‍സ്ഡ് സ്റ്റഡിസെന്റര്, സ്പെഷ്യല്‍ നീഡ് സ്കൂള്‍, ടെക്നോളജി ഡെവലപ്മെന്റ് സെന്റര്‍, ഹോസ്പിറ്റല്‍, ബിസിനസ് സെന്റര്‍, വെല്‍നസ് സെന്റര്‍, ലൈഫ് സ്കില്‍ സെന്റര്‍, അപ്പാര്‍ട്ട്മെന്റുകള്‍, സ്റ്റാര്‍ ഹോട്ടല്‍, കണ്വെന്ഷന് സെന്റര്‍ എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്.
പരിപാടികളുടെ നടത്തിപ്പിന് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ അധ്യക്ഷതയില്‍ ജനറല്‍ കമ്മിറ്റി ചെയര്‍മാനായി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയേയും കണ്‍വീനറായി അബ്ദുള്‍ മജീദ് കക്കാടിനേയും ട്രഷറര്‍ ആയി അബ്ദുള്‍ കരീം ഹാജി ചാലിയത്തേയും തെരഞ്ഞെടുത്തു.