Top

നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് ജിദ്ദയിൽ മരിച്ച നിലയിൽ

പോലീസെത്തി മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്

18 March 2023 1:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് ജിദ്ദയിൽ മരിച്ച നിലയിൽ
X

ജിദ്ദ: ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിനെ ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൽ മുനീർ (39) ആണ് മരിച്ചത്. 16 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായിരുന്ന മുനീർ ഒരു കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു.

കുറച്ചു കാലമായി കടുത്ത മൈഗ്രൈൻ മൂലം ചികിത്സയിലായിരുന്നു. എന്നാൽ മരണകാരണം വ്യക്തമല്ല. പോലീസെത്തി മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽഅസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

പരേതനായ അരീക്കൻ കോയയാണ് പിതാവ്. മാതാവ്: മുരിയെങ്ങലത്ത് ആമിന, ഭാര്യ: ഫൗസിയ. മക്കൾ: ദിൽന, ദിയ ഫാത്തിമ, സഹോദരങ്ങൾ: അബ്ദുൽ സുനീർ, അലി അക്ബർ.

STORY HIGHLIGHTS: malayali youth death in jeddah

Next Story