Top

'ചെന്നിത്തലയെ കണ്ട് പഠിക്കൂ'; പാര്‍ലമെന്ററി മര്യാദകളില്‍ നിന്ന് അണുവിട മാറില്ലെന്ന് സ്പീക്കര്‍

ചെന്നിത്തല 'രാഷ്ട്രീയ രംഗത്തെ തിളക്കമുള്ള നേതാവെ'ന്ന് സ്പീക്കർ

18 May 2022 2:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെന്നിത്തലയെ കണ്ട് പഠിക്കൂ; പാര്‍ലമെന്ററി മര്യാദകളില്‍ നിന്ന് അണുവിട മാറില്ലെന്ന് സ്പീക്കര്‍
X

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രശംസിച്ച് സ്പീക്കറും, സിപിഎം നേതാവുമായ എംബി രാ​ജേഷ്. പാര്‍ലമെന്ററി മര്യാദകളില്‍ നിന്ന് അണുവിട വ്യതിചലിക്കാത്ത രമേശ് ചെന്നിത്തലയെ പുതിയ സാമാ​​ജികർ മാതൃകയാക്കണമെന്ന് സ്പീക്കർ എംബി രാ​ജേഷ് പറഞ്ഞു. വേലുത്തമ്പി ദളവ സ്മാരക കേന്ദ്രത്തി​ന്റെ വേലുത്തമ്പി ദളവ പുരസ്കാരം ചെന്നിത്തലയ്ക്ക് സമ്മാനിക്കുകയായിരുന്നു സ്പീക്കർ.

ചെന്നിത്തലയെ 'രാഷ്ട്രീയ രംഗത്തെ തിളക്കമുള്ള നേതാവെ'ന്ന് സ്പീക്കർ വിശേഷിപ്പിച്ചു. താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ചു വന്ന നേതാവായതിനാൽ എല്ലാ ഉത്തരവാദിത്തങ്ങളും ചെന്നിത്തലയ്ക്ക് അനായാസം നിർവഹിക്കാൻ കഴിയുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

പുരസ്‌കാര സമർപ്പണ സമ്മേളനം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഡോ വിളക്കുടി രാജേന്ദ്രൻ, ഡോ രാജ്‌മോഹൻ, രാജീവ് ഗോപാലകൃഷ്ണൻ, കല്ലിയൂർ ഗോപകുമാർ, ശ്രീവത്സൻ നമ്പൂതിരി, വേലുത്തമ്പി ദളവ സ്മാരക കേന്ദ്രം മുഖ്യ രക്ഷാധികാരി മാധവൻ ബി നായർ, ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ തുടങ്ങിയവർ പ്രസം​ഗിച്ചു.

Story Highlights : 'Learn by watching Chennithala'; The speaker said that he never deviated from the parliamentary etiquette

Next Story