Top

സ്വപ്‌നയുടെ കേസ് ആ വഴിക്ക് തുടരുമെന്ന് എച്ച്ആർഡിഎസ്; ഇവരാണ് സ്‌പോൺസറെന്ന് ഷാജ് കിരൺ

11 Jun 2022 12:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്വപ്‌നയുടെ കേസ് ആ വഴിക്ക് തുടരുമെന്ന് എച്ച്ആർഡിഎസ്; ഇവരാണ് സ്‌പോൺസറെന്ന് ഷാജ് കിരൺ
X

കൊച്ചി: സ്വപ്ന സുരേഷിന്റെ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തമില്ലെന്ന് എച്ച്ആർഡിഎസ്. ‌സ്വപ്‌നയുടെ നീക്കങ്ങളിൽ പങ്കില്ല. എച്ച്ആർഡിഎസിന്റെ നിർദേശ പ്രകാരമല്ല സ്വപ്നയുടെ പ്രവർത്തനങ്ങൾ. അവരുടെ പ്രവർത്തനങ്ങൾ വ്യക്തിപരമാണ്. സ്വപ്നക്ക് വേണ്ടി വാർത്താ സമ്മേളനങ്ങൾ ഒരുക്കുന്നത് എച്ച്ആർഡിഎസ് അല്ല. സ്വപ്നയുടെ അഭിഭാഷകനായ കൃഷ്ണരാജ് തങ്ങളുടെ അഭിഭാഷകനല്ലെന്നും സ്വപ്‌നയുടെ കേസ് ആ വഴിക്ക് തുടരുമെന്നും എച്ച്ആർഡിഎസ് വ്യക്തമാക്കി. റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിലാണ് എച്ച്ആർഡിഎസിന്റെ പ്രതികരണം.

സ്വപ്‌നയ്ക്ക് അഭിഭാഷകനെ നൽകിയത് എച്ച്ആർഡിഎസ് അല്ല. സ്വപ്‌നയുടെ ചെയ്തികളിൽ ഉത്തരവാദിത്ത്വമില്ലെന്നും എച്ച്ആർഡിഎസ് പറഞ്ഞു. ശബ്ദരേഖ പുറത്തുവിടുന്നതിനും സ്വപ്നയുടെ വാർത്താ സമ്മേളനം സ്ഥാപനത്തിൽ വെച്ച് നടത്തിയതിനും എച്ച്ആർഡിഎസ് പ്രതികരിച്ചു. വാർത്താ സമ്മേളനത്തിന് ഓഫീസ് വേദിയായത് മാധ്യമപ്രവർത്തകരെ ഇറക്കിവിടാൻ കഴിയാത്തതിനാലാണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

അതേസമയം, സ്വപ്നയുടെ സ്‌പോൺസറിങ്ങ് എച്ച്ആർഡിഎസ് തന്നെ എന്ന് ഷാജ് കിരൺ ആരോപിച്ചു. സ്വപ്‌നയുടെ സ്‌പോൺസർ എച്ച്ആർഡിഎസ് ആണ്. എറണാകുളം പാർക് സെൻട്രൽ ഹോട്ടലിൽ സ്വപ്‌ന മൂന്ന് ദിവസം താമസിച്ചിരുന്നു. ഈ സമയത്ത് മുഴുവൻ ഉപയോഗിച്ചത് എച്ച്ആർഡിഎസ് വാഹനമായിരുന്നു. കൃഷ്ണരാജിന്റെ അടുക്കൽ സ്വപ്ന പോയതും ഇതേ എൻജിഒയുടെ വാഹനത്തിലായിരുന്നു. കൃഷ്ണരാജിന് കൊടുക്കാൻ സ്വപ്‌നയുടെ കൈയ്യിൽ പണമില്ലാത്തത് കൊണ്ട് അയാളുടെ ഫീസ് കൊടുക്കുന്നത് എച്ച്ആർഡിഎസാണെന്നും ഷാജ് കിരൺ ആരോപിച്ചു.

STORY HIGHLIGHTS: HRDS says they are not responsible for activities of Swapna Suresh

Next Story