Top

എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; നടപടി ശ്രീനിവാസൻ വധക്കേസിലെ പ്രതിക്ക് പണം നൽകിയതിന്

ശ്രീനിവാസൻ വധക്കേസിലെ പതിമൂന്നാം പ്രതി അബ്ദുൾ റഷീദിന് പണം നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

16 July 2022 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; നടപടി ശ്രീനിവാസൻ വധക്കേസിലെ പ്രതിക്ക് പണം നൽകിയതിന്
X

ന്യൂഡൽഹി: എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പണം നൽകിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പാർട്ടിയുടെ ഡൽഹിയിലെ കനറാ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി

ശ്രീനിവാസൻ വധക്കേസിലെ പതിമൂന്നാം പ്രതി അബ്ദുൾ റഷീദിന് പണം നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അബ്ദുൾ റഷീദ് എസ്ഡിപിഐ കേന്ദ്ര കമ്മിറ്റി ഓഫീസിലെ ജീവനക്കാരനായിരുന്നു. എല്ലാ മാസവും എസ്ഡിപിഐ കേന്ദ്ര കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമയക്കാറുണ്ട്. ശ്രീനിവാസൻ കൊല്ലപ്പെട്ട പിറ്റേദിവസം അബ്ദുൾ റഷീദിന് പണമയച്ചതായും അന്വേഷണ സംഘം പറഞ്ഞു.

ശ്രീനിവാസൻ കൊലപാതകത്തിൽ 26 പേര്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലുള്ള വൈരാഗ്യമാണ് ശ്രീനിവാസനെ വധിക്കാന്‍ കാരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. 2022 ഏപ്രില്‍ 16 നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.മേലാമുറിയിലെ കടയിലെത്തിയായിരുന്നു ശ്രീനിവാസനെ ആറംഗസംഘം കൊലപ്പെടുത്തിയത്. മൂന്ന് ഇരുചക്രവാഹനങ്ങളിലായി എത്തിയ ആറംഗ സംഘത്തിലെ മൂന്ന് പേർ കടയില്‍ കയറി ശ്രീനിവാസനെ വെട്ടിവീഴ്ത്തി. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിക്ക് സമീപമാണ് പ്രതികള്‍ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയത്.

STORY HIGHLIGHTS: Frozen the Bank Account of SDPI Central Committee

Next Story