Top

'ടി പി കേസില്‍ പി മോഹനനെ ഒഴിവാക്കിയത് ശ്രീധരന്റെ സിപിഐഎം ബന്ധം മൂലം'; കെ സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കും

ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു കെ സുധാകരന്‍.

21 Nov 2022 2:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടി പി കേസില്‍ പി മോഹനനെ ഒഴിവാക്കിയത് ശ്രീധരന്റെ സിപിഐഎം ബന്ധം മൂലം; കെ സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കും
X

കാസര്‍ഗോഡ്: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് അഡ്വ. സി കെ ശ്രീധരന്‍. കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ നടത്തിയ പ്രസംഗത്തിലെ പരാമർശത്തിലാണ് മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങുന്നത്. സുധാകരന്റെ പ്രസ്താവന അപകീര്‍ത്തികരവും സത്യവിരുദ്ധവുമെന്ന് ശ്രീധരന്‍ പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിന്ന് പി മോഹനനെ ഒഴിവാക്കിയത് വെറുതെയല്ലെന്നും സിപിഐഎമ്മുമായി അഡ്വ. സി കെ ശ്രീധരന് മുന്നേ ബന്ധമുണ്ടെന്നായിരുന്നു കെ സുധാകരന്റെ ആരോപണം. കെപിസിസി മുന്‍ വൈസ് പ്രസിഡണ്ട് കൂടിയായ സി കെ ശ്രീധരന്‍ സിപിഐഎമ്മില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സുധാകരന്‍ ഇക്കാര്യം ഉന്നയിച്ചത്.

ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു കെ സുധാകരന്‍. മഴ പെയ്തപ്പോള്‍ ഒരു തുള്ളി വെള്ളം പോയി എന്നാണ് ശ്രീധരന്റെ സിപിഐഎം പ്രവേശനത്തെക്കുറിച്ചുള്ള സുധാകരന്റെ പ്രതികരണം. ശ്രീധരന്‍ ഡിസിസി പ്രസിഡന്റായിരുന്നിട്ട് പോലും 10 പേര്‍ കൂടെ പോകാത്തതെന്താണെന്നും സുധാകരന്‍ ചോദിച്ചു.

സംസ്ഥാന നേതൃത്വങ്ങളുടെ ഇടപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിട്ടതെന്നാണ് ശ്രീധരന്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം സംഭവിച്ചു. കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.

Story Highlights: CK Sreedharan file a defamation case against K Sudhakaran

Next Story