Top

വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി; നാട്ടുകാർ റോഡ് ഉപരോധിച്ചു

24 Oct 2022 9:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി; നാട്ടുകാർ റോഡ് ഉപരോധിച്ചു
X

വയനാട്: വയനാട് ചീരാലിൽ വീണ്ടും കടുവയിറങ്ങി. ഐലക്കാട് രാജൻ്റെ പശുവിനെ കടുവ ആക്രമിച്ചു. കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗൂഡല്ലൂർ ബത്തേരി റോഡ് ഉപരോധിച്ചു.

ഇതുകൂടാതെ വയനാട്ടിലെ കൃഷ്ണഗിരിയിലും ഇന്ന് കടുവയുടെ ആക്രമണമുണ്ടായി. മലന്തോട്ടം കിഴക്കേക്കര സ്വദേശി രാജുവിൻറെ രണ്ട് ആടുകളെയാണ് കടുവ ഇന്ന് ആക്രമിച്ചു കൊന്നത്.

ഇതോടെ ചീരാൽ പ്രദേശത്ത് ഒന്നരമാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 വളർത്ത് മൃഗങ്ങളാണ്. ഒരു മാസത്തിലേറെയായി തുടരുന്ന കടുവാ ശല്യത്തിന് പരിഹാരം കാണാത്തതിൽ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധം കനത്തപ്പോൾ വനംവകുപ്പ് സർവ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരഞ്ഞുവെങ്കിലും ശ്രമം വീണ്ടും പരാജയപ്പെട്ടു.

STORY HIGHLIGHTS: another tiger attack in Wayanad Cheeral

Next Story