മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നല്കി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം

ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ എൻ മോഹനൻ, പ്രസിഡൻ്റ് പി യു രാധാകൃഷ്ണൻ എന്നിവർ ചേർന്ന് കളക്ടർ എൻ എസ് കെ ഉമേഷിന് ചെക്ക് കൈമാറി

dot image

കാലടി: വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടിയുണ്ടായ ദുരിതത്തിൽ ദുരിതബാധിതർക്ക് കൈതാങ്ങായി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ട്രസ്റ്റ് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി.

LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ

ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി എ എൻ മോഹനൻ, പ്രസിഡൻ്റ് പി യു രാധാകൃഷ്ണൻ എന്നിവർ ചേർന്ന് കളക്ടർ എൻ എസ് കെ ഉമേഷിന് ചെക്ക് കൈമാറി. ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറി അശോക് കൊട്ടാരപ്പിള്ളി, മാനേജർ എം.കെ കലാധരൻ, ട്രസ്റ്റംഗം എ മോഹൻ കുമാർ എന്നിവർ സന്നിഹിതരായിരുന്നു. സുനാമി, കോവിഡ്, പ്രളയ ദുരിതങ്ങളിലും ട്രസ്റ്റ് ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.

dot image
To advertise here,contact us
dot image