തളിപ്പുഴക്കാരുടെ പ്രിയ നേതാവ് യൂസുഫിൻ്റേയും കുടുംബത്തിൻ്റേയും യാത്ര ആ ദുരന്തത്തിലേക്ക്

മുനീറിന്റെ മാതാവിന്റെ മൃതദേഹം ദുരന്ത മുഖത്ത് നിന്ന് കിലോ മീറ്ററുകൾ അകലെയുള്ള ചാലിയാർ പുഴയിൽനിന്നാണ് കണ്ടെത്തിയത്

dot image

കൽപ്പറ്റ: തളിപ്പുഴക്കാർക്ക് ഏറെ പ്രിയപ്പെട്ട സാമൂഹ്യപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്ന എം എസ് യൂസുഫും ഭാര്യ ഫാത്തിമയും മൂന്ന് വയസുകാരിയായ മകളും നാല് ദിവസം മുമ്പാണ് ചൂരൽമലയിലുള്ള ഗർഭിണിയായ മകളെ കാണാനും ഒപ്പം താമസിക്കാനും എത്തിയത്. എന്നാൽ അവർ അറിഞ്ഞിരുന്നില്ല ആ യാത്ര ദുരന്തമുഖത്തേക്കായിരുന്നുവെന്ന്.

കഴിഞ്ഞ ദിവസം മുണ്ടക്കൈ, ചൂരൽ മല പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ യൂസഫ്, ഭാര്യ ഫാത്തിമ, മകൾ റുക്സാന, മകളുടെ ഭർത്താവ് മുനീർ, ഇവരുടെ മക്കൾ അമൽ നിഷാൻ, ഹിജാസ് റോഷൻ എന്നിവരും അകപ്പെട്ടു. ഏഴുപേരെ കാണാതാവുകയും ചെയ്തു.

LIVE BLOG:മുണ്ടക്കൈ ദുരന്തം, മരണം 365 ആയി; മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും സൗജന്യ റേഷൻ

അഞ്ച് മാസം ഗർഭിണിയായ മകൾ റുക്സാനയുടെ മൃതദേഹം രാവിലെ കണ്ടെത്തി. മുനീറിന്റെ മാതാവിന്റെ മൃതദേഹം ദുരന്ത മുഖത്ത് നിന്ന് കിലോ മീറ്ററുകൾ അകലെയുള്ള ചാലിയാർ പുഴയിൽനിന്നാണ് കണ്ടെത്തിയത്. യൂസുഫിൻ്റെ മറ്റ് മക്കൾ: യൂനുസ് (ദുബായ്), നൗഷിബ. മരുമകൻ: റഊഫ്.

dot image
To advertise here,contact us
dot image