തദ്ദേശ ഉപതിരഞ്ഞെടുപ്പ്; 23 വാര്ഡുകള് വീതം വിജയിച്ച് എല്ഡിഎഫും യുഡിഎഫും, എന്ഡിഎക്ക് 3 സീറ്റുകൾ

പെരിങ്ങമല പഞ്ചായത്തിലെ മൂന്ന് വാര്ഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റുകള് എല്ഡിഎഫ് പിടിച്ചെടുത്തു

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ 13 ജില്ലകളിലെ 49 തദ്ദേശ സ്ഥാപന വാര്ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില് 23 വാര്ഡുകളില് വീതം വിജയിച്ച് എല്ഡിഎഫും യുഡിഎഫും. മൂന്ന് സീറ്റുകളില് എന്ഡിഎ സ്ഥാനാര്ത്ഥികള് വിജയിച്ചു. തിരുവനന്തപുരത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റിലും എല്ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷനില് മുന്കോണ്ഗ്രസ് നേതാവ് വെള്ളനാട് ശശി വിജയിച്ചു. പെരിങ്ങമല പഞ്ചായത്തിലെ മൂന്ന് വാര്ഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റുകള് എല്ഡിഎഫ് പിടിച്ചെടുത്തു. കല്ലമ്പലം കരവാരം പഞ്ചായത്ത് പട്ട്ള വാര്ഡ് ബിജെപിയില്നിന്ന് എല്ഡിഎഫ് പിടിച്ചെടുത്തു. എല്ഡിഎഫിലെ ബേബി ഗിരിജ 261 വോട്ടുകള്ക്കാണ് വിജയിച്ചത്.

കൊല്ലം ജില്ലയില് നാല് വാര്ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്ത് യുഡിഎഫും ഒരിടത്ത് എല്ഡിഎഫും വിജയിച്ചു. പത്തനംതിട്ട ജില്ലയില് രണ്ട് വാര്ഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിലും യുഡിഎഫ് വിജയിച്ചു. ആലപ്പുഴ ജില്ലയില് മൂന്ന് വാര്ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് എല്ഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. കോട്ടയം ജില്ലയില് മൂന്ന് വാര്ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് എല്ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. ഇടുക്കി ജില്ലയില് നാല് വാര്ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്ഡിഎഫ് ഒരു സീറ്റിലും യുഡിഎഫ് രണ്ട് സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിച്ചു.

എറണാകുളം ജില്ലയില് മൂന്ന് വാര്ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് യുഡിഎഫും ഒരിടത്ത് എല്ഡിഎഫും വിജയിച്ചു. തൃശ്ശൂര് ജില്ലയില് മൂന്ന് വാര്ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്ത് എല്ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. പാലക്കാട് അഞ്ച് വാര്ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്ഡിഎഫും വിജയിച്ചു. തച്ചമ്പാറ പഞ്ചായത്തിലെ അഞ്ചാംവാര്ഡ് എല്ഡിഎഫില്നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. മലപ്പുറത്ത് തിരഞ്ഞെടുപ്പ് നടന്ന നാല് വാര്ഡുകളിലും യുഡിഎഫ് വിജയിച്ചു. പൊടിയാട്, കൂട്ടിലങ്ങാടി പഞ്ചായത്തിലെ 17-ാം വാര്ഡ്, മൂന്നിയൂര് ഗ്രാമപഞ്ചായത്തിലെ വെള്ളായിപ്പാടം വാര്ഡ്, വട്ടംകുളം ഗ്രാമപഞ്ചായത്തിലെ എടപ്പാള് ചുങ്കം വാര്ഡ് എന്നിവിടങ്ങളിലാണ് യുഡിഎഫ് വിജയിച്ചത്.

കോഴിക്കോട് ജില്ലയില് നാല് വാര്ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് മൂന്നിടത്തും എല്ഡിഎഫ് ഒരിടത്തും വിജയിച്ചു. കണ്ണൂര് ജില്ലയില് മൂന്ന് വാര്ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്ഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്ന മൂന്നിടത്തും എല്ഡിഎഫ് സ്ഥാനാര്ഥികള് വിജയിച്ചു. കാസര്കോട് ജില്ലകളില് മൂന്ന് വാര്ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്നിടത്തും യുഡിഎഫ് സ്ഥാനാര്ഥികളാണ് വിജയിച്ചത്.

dot image
To advertise here,contact us
dot image