
ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നടപടികൾ ഉടൻ നിർത്തിവെക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഇന്നലെ രാത്രി മഴ പെയ്യാത്തത് കൊണ്ട് തന്നെ നദിയിൽ ജലനിരപ്പിൽ കുറവുണ്ടെന്നും അത് ഇന്നത്തെ രക്ഷാപ്രവർത്തനത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. ജലനിരപ്പിൽ കുറവുണ്ടങ്കിലും പുഴയ്ക്കടിയിലെ അടിയൊഴുക്കിൽ മാറ്റമില്ലാതെ തുടരുന്നത് ആശങ്കയാണെന്നും ഷിരൂരിൽ തുടരുന്ന മന്ത്രി പറഞ്ഞു. തിരച്ചിൽ നടപടികൾ നിർത്തിവെക്കില്ലെന്നും അവസാന ശ്രമം വരെ തുടരുമെന്നും ജില്ലാഭരണകൂടം ഉറപ്പ് തന്നതായി എകെ ശശീന്ദ്രൻ അറിയിച്ചു,
ഫലപ്രാപ്തി ഉണ്ടാവില്ല എന്ന നിഗമനത്തിൽ പൂർണ്ണമായി അവർ എത്തിയാൽ മാത്രമേ രക്ഷാപ്രവർത്തനത്തിൽ നിന്ന് പിന്മാറുകയുള്ളൂ, നിലവിലെ സാഹചര്യത്തിൽ അങ്ങനെയൊരു തീരുമാനത്തിലേക്ക് കർണ്ണാടക സർക്കാർ കടന്നിട്ടില്ല. സ്ഥലം എംഎൽഎ സതീഷ് സെയ്‌ലും ഈ ഉറപ്പാണ് നൽകിയത്' മന്ത്രി പറഞ്ഞു.