മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മ സേനയോട് തർക്കിച്ചു; യുവാവിനെതിരെ കേസ്

മെഴുവേലി പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളോട് തർക്കിച്ച യുവാവിനെ ബലപ്രയോ​ഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്

dot image

പത്തനംതിട്ട: ഇലവുംതിട്ടയിൽ മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മ സേനയോട് തർക്കിച്ച യുവാവിനെതിരേ കേസെടുത്ത് പൊലീസ്. ചെന്നീർക്കര സ്വദേശി സോജന് (26) എതിരെയാണ് ഇലവുംതിട്ട പൊലീസ് കേസെടുത്തത്. മെഴുവേലി പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളോട് തർക്കിച്ച യുവാവിനെ ബലപ്രയോ​ഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.

ഇലവുംതിട്ട ചന്ദനക്കുന്നിലെ മിനി എംസിഎഫിൽ സൂക്ഷിച്ച പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയതായിരുന്നു ഹരിത കർമ്മസേനാ പ്രവർത്തകർ. മാലിന്യം ശേഖരിക്കുന്നതിനിടിയൽ സമീപത്തുണ്ടായിരുന്ന ചാക്കുകെട്ട് പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. ചാക്ക് തുറന്നു നോക്കിയപ്പോൾ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ കവറാണെന്ന് കണ്ടെത്തി.

ഈ സമയം അവിടെയെത്തിയ സോജൻ ചാക്കുകെട്ട് അവിടെ ഉപേക്ഷിച്ചത് ഹരിത കർമ്മ സേനാംഗങ്ങളാണെന്ന് ആരോപിച്ച് തർക്കിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസിനെതിരെയും യുവാവ് പ്രതികരിച്ചു. അതോടെ പൊലീസ് ബലപ്രയോഗം നടത്തിയാണ് യുവാവിനെ കീഴടക്കി സ്റ്റേഷനിലെത്തിച്ചു.

dot image
To advertise here,contact us
dot image