ചാണ്ടി ഉമ്മന്‍ ഗുണ്ടാപ്പടയ്ക്ക് നേതൃത്വം നല്‍കുന്നുവെന്ന് വി ജോയ്; നുണയെന്ന് ചാണ്ടി ഉമ്മന്‍

സുഹൈലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ ചാണ്ടി ഉമ്മന്‍ ഭീഷണിപ്പെടുത്തിയെന്നും വി ജോയ് ആരോപിച്ചു.
ചാണ്ടി ഉമ്മന്‍ ഗുണ്ടാപ്പടയ്ക്ക് നേതൃത്വം നല്‍കുന്നുവെന്ന് വി ജോയ്; നുണയെന്ന് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: തിരുവനന്തപുരം കേന്ദ്രീകരിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഗുണ്ടാപ്പടയ്ക്ക് നേതൃത്വം നല്‍കുന്നുവെന്ന് നിയമസഭയില്‍ ആരോപിച്ച് വി ജോയ് എംഎല്‍എ. എകെജി സെന്റര്‍ ആക്രമണക്കേസ് പ്രതിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ചാണ്ടി ഉമ്മന്‍ സ്വീകരിച്ച നിലപാട് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഈ ഗുണ്ടാ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സുഹൈലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകരെ ചാണ്ടി ഉമ്മന്‍ ഭീഷണിപ്പെടുത്തിയെന്നും വി ജോയ് ആരോപിച്ചു.

അതേ സമയം വി ജോയുടെ ആരോപണത്തെ ചാണ്ടി ഉമ്മന്‍ തള്ളി. തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചു. സഹപ്രവര്‍ത്തകനെ കാണാന്‍ ആശുപത്രിയില്‍ പോയി. ആരോടും താന്‍ മോശമായി പെരുമാറിയിട്ടില്ല. തന്നെപ്പറ്റി സഭയിലെ അംഗം നിണ പ്രചരിപ്പിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സഭാ രേഖകളില്‍ നിന്ന് ജോയുടെ പരാമര്‍ശം നീക്കണം ചെയ്യണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com