നാല് ​ദിവസം റേഷൻ വിതരണം ഉണ്ടാകില്ല

വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം.
നാല് ​ദിവസം റേഷൻ വിതരണം ഉണ്ടാകില്ല

തിരുവനന്തപുരം: ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ കടകൾ തുറക്കില്ല. ഇ പോസ് ക്രമീകരണത്തിനായി ഇന്ന് അടച്ച റേഷൻ കട ഇനി നാല് ദിവസത്തിന് ശേഷമാണ് തുറക്കുക. ഞായറാഴ്ച ആയതിനാൽ നാളെ കട അവധിയായിരിക്കും. റേഷൻ കട ഉടമകൾ സമരം പ്രഖ്യാപിച്ചതിനാൽ തിങ്കളും ചൊവ്വയും കട അവധിയായിരിക്കും. വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം.

നാല് ​ദിവസം റേഷൻ വിതരണം ഉണ്ടാകില്ല
വി ഡി സതീശന്റെ കാർ അപകടത്തിൽപ്പെട്ടു, നിസ്സാര പരിക്ക്

ജൂൺ മാസത്തെ റേഷൻ വിതരണം ഈ മാസം അഞ്ച് വരെ നീട്ടിയിരുന്നു. റേഷൻ കടകൾ അടച്ചിടാൻ തീരുമാനിച്ചതിനാൽ ഈ മാസത്തെ റേഷൻ അഞ്ചാം തീയതി വരെ വാങ്ങാൻ കഴിഞ്ഞില്ല. മാസത്തിന്‍റെ തുടക്കത്തിൽ തന്നെ റേഷൻ വാങ്ങുന്നവരുടെ എണ്ണം താരതമ്യേനേ കൂടുതലാണ്. ജൂലൈ പത്തിന് ശേഷം മാത്രമേ ഈ മാസത്തെ റേഷൻ വാങ്ങാൻ കഴിയൂ എന്ന സാഹചര്യം പലരെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com