പാര്‍ട്ടി കേന്ദ്രങ്ങളിലും ബിജെപിയിലേക്ക് വോട്ട് പോയി; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ്

ജില്ലാ സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിക്കും
പാര്‍ട്ടി കേന്ദ്രങ്ങളിലും ബിജെപിയിലേക്ക്
വോട്ട് പോയി; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: ബിജെപി വോട്ട് വളര്‍ച്ചയില്‍ ആശങ്ക പ്രകടിപ്പിച്ച് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയേറ്റ്. തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ ബിജെപി വോട്ട് ഉയര്‍ത്തിയത് ആശങ്കാജനകമാണെന്ന് യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളിലും ബിജെപിയിലേക്ക് വോട്ട് ചോര്‍ന്നതായി വിലയിരുത്തി. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലെ പരിശോധനയിലാണ് ഈ വിലയിരുത്തല്‍.

സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയില്‍ അവതരിപ്പിക്കും. ഇക്കുറി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ അക്കൗണ്ട് തുറന്നതടക്കം ബിജെപി വന്‍ മുന്നേറ്റമാണ് നടത്തിയത്. സംസ്ഥാനത്ത് 11 നിയമസഭ മണ്ഡലത്തില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. തൃശ്ശൂര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലങ്ങളിലെ പ്രകടനമായിരുന്നു ബിജെപിയുടെ കരുത്ത് കൂട്ടിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ജില്ല കമ്മിറ്റികളില്‍ നിന്ന് ഉയരുന്നത്.

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ജി സുധാകരനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. പലപ്പോഴും മുതിര്‍ന്ന നേതാവിന് യോജിക്കാത്ത പ്രതികരണങ്ങളാണ് സുധാകരന്‍േറതെന്ന് നേതാക്കള്‍ ആരോപിച്ചു. പൊതു സമൂഹത്തിലും പാര്‍ട്ടി പ്രവര്‍ത്തകരിലും ഇത് ആശയക്കുഴപ്പം ഉണ്ടാക്കി. ജി സുധാകരന്റ പ്രതികരണങ്ങള്‍ പക്വമാകണം. പാര്‍ട്ടി നേതൃത്വവുമായി ആലോചിക്കാതെ മറുപടി പറയരുത്. എ് സലാം പരസ്യമായി സുധാകരന് മറുപടി പറഞ്ഞത് ശരിയായില്ലെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

യോഗത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അനുകൂലിച്ച് എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. എച്ച് സലാം, പി ചിത്തരഞ്ജന്‍ എംഎല്‍എമാരാണ് വെള്ളാപ്പള്ളിയെ അനുകൂലിച്ച് സംസാരിച്ചത്. മലബാറില്‍ വോട്ട് ചോര്‍ന്നത് വെള്ളാപ്പള്ളി കാരണമാണോ എന്നാണ് എച്ച് സലാം യോഗത്തില്‍ ചോദിച്ചത്. എച്ച് സലാം പറഞ്ഞതിനെ പിന്തുണച്ചും വെള്ളാപ്പള്ളിയെ ന്യായീകരിച്ചും പി ചിത്തരഞ്ജന്‍ സംസാരിച്ചു. വെള്ളാപ്പള്ളിക്കെതിരെ സിപിഐഎം സ്വീകരിച്ച പൊതു നിലപാടിന് വിരുദ്ധമായാണ് ഇരുവരും നിലപാട് സ്വീകരിച്ചത്.

പാര്‍ട്ടി കേന്ദ്രങ്ങളിലും ബിജെപിയിലേക്ക്
വോട്ട് പോയി; സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ്
സിപിഐഎമ്മിന് ബംഗാളില്‍ സംഭവിച്ചത് കണ്ണൂരിലും നടക്കും, മനുവിന്റെ ധൈര്യത്തെ അഭിനന്ദിക്കണം: കെ എം ഷാജി

ഇതിനുപുറമെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റില്‍ മന്ത്രിമാര്‍ക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. ധന, ആരോഗ്യ മന്ത്രിമാര്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. ധന-ആരോഗ്യ വകുപ്പുകള്‍ പൂര്‍ണ പരാജയമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. മന്ത്രിമാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com