കുന്ദമംഗലം പഞ്ചായത്തിലെ യുഡിഎഫ് അംഗങ്ങൾക്കെതിരെ നടപടി; രണ്ട് പേരെ അയോഗ്യരാക്കി

കോഴിക്കോട് മുനിസിഫ് കോടതിയുടെതാണ് നടപടി.
കുന്ദമംഗലം പഞ്ചായത്തിലെ  യുഡിഎഫ് അംഗങ്ങൾക്കെതിരെ നടപടി; രണ്ട് പേരെ അയോഗ്യരാക്കി

കോഴിക്കോട്: കുന്ദമംഗലം പഞ്ചായത്തിലെ രണ്ട് യുഡിഎഫ് അംഗങ്ങളെ അയോഗ്യരാക്കി കോടതി. യുഡിഎഫ് അംഗങ്ങളായ 10-ാം വാര്‍ഡ് അംഗം ജിഷ സി, 14-ാം വാര്‍ഡ് അംഗം കൗലത്ത് പി എന്നിവരുടെ അംഗത്വമാണ് റദ്ദാക്കിയത്. കോഴിക്കോട് മുനിസിഫ് കോടതിയുടേതാണ് നടപടി.

ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പഞ്ചായത്തംഗങ്ങള്‍ തിരിച്ചടയ്ക്കണമെന്ന് കണ്ടെത്തിയ തുക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഓഡിറ്റ് ഒബ്ജക്ഷന്‍ മറച്ചു വെച്ചാണ് ഇവര്‍ നോമിനേഷന്‍ നല്‍കിയതെന്ന് എല്‍ഡിഎഫ് ആരോപിച്ചിരുന്നു. പിന്നാലെ ഇവര്‍ക്കെതിരെ മത്സരിച്ച എല്‍ഡിഎഫ് അംഗങ്ങളായ ജിനിഷ കെ, രജനി പി എന്നിവരെ വിജയികളായി പ്രഖ്യാപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com