കളിയിക്കാവിള കൊലപാതകം; ജെസിബി ഓപ്പറേറ്ററെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നെയ്യാറ്റിന്‍കര സ്വദേശിയെ കുറിച്ച് ഒരു സൂചനയും ഇല്ലെന്ന് ജീവനക്കാര്‍ റിപ്പോര്‍ട്ടര്‍നോട് പറഞ്ഞു
കളിയിക്കാവിള കൊലപാതകം;  ജെസിബി ഓപ്പറേറ്ററെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കേരള - തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ നെയ്യാറ്റിന്‍കര സ്വദേശിയായ ജെസിബി ഒപ്പറേറ്ററെ കേന്ദ്രീകരിച്ച് അന്വേഷണം. ജെസിബി ഓപ്പറേറ്റര്‍ യാത്രയില്‍ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നതായി ക്രഷര്‍ യൂണിറ്റിലെ ജീവനക്കാര്‍ പറഞ്ഞു. ജെസിബി ഓപ്പറേറ്ററും തമിഴ്നാട്ടിലെ തക്കല സ്വദേശിയായ സുഹൃത്തും ഒപ്പം ഉണ്ടാകുമെന്നാണ് അറിയിച്ചത്. തക്കലയെത്തും മുന്‍പ് തന്നെ കൊലപാതകം നടന്നിരുന്നു. നെയ്യാറ്റിന്‍കര സ്വദേശിയെ കുറിച്ച് ഒരു സൂചനയും ഇല്ലെന്ന് ജീവനക്കാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

യാത്രയില്‍ കൊല്ലപ്പെട്ട മലയന്‍കീഴ് സ്വദേശിയായ ദീപുവിന്റെ കൈവശം 10 ലക്ഷം രൂപ ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ജെസിബി വാങ്ങുന്നതിനായാണ് കോയമ്പത്തൂരിലേക്ക് ദീപു പുറപ്പെട്ടത്. കൈവശമുണ്ടായിരുന്ന 10 ലക്ഷം രൂപയും മൊബൈല്‍ഫോണും കാണാനില്ല. ദീപുവിന് ഗുണ്ടാസംഘങ്ങളുടെ ഭീഷണി ഉണ്ടായിരുന്നു എന്ന് ഭാര്യ പറഞ്ഞു. കേസില്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കളിയിക്കാവിളയില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇറങ്ങിപ്പോയ ആളുടെ കയ്യില്‍ ഒരു ബാഗും ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്നതിനായി തമിഴ്‌നാട് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കന്യാകുമാരി എസ് പി സുന്ദരവദനത്തിന്റെ നേതൃത്വത്തില്‍  ഏഴ് അംഗങ്ങളുള്ള പ്രത്യേക സംഘത്തെയാണ് രൂപീകരിച്ചിക്കുന്നത്.

ദീപുവിന്റെ മൃതദേഹം ഉടനെ വീട്ടിലെത്തിക്കും. നഗര്‍കോവില്‍ ആശാരിപ്പള്ളത്തെ ആശുപത്രിയില്‍ നിന്ന് മൃതദേഹവുമായി ആംബുലന്‍സ് തിരിച്ചു. കേരള - തമിഴ്‌നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലാണ് കാറിനുള്ളില്‍ കഴുത്തറുത്ത നിലയിൽ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്.

കളിയിക്കാവിള കൊലപാതകം;  ജെസിബി ഓപ്പറേറ്ററെ കേന്ദ്രീകരിച്ച് അന്വേഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

തമിഴ്‌നാട് പൊലീസ് പട്രോളിങ് നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്ത് 70 ശതമാനവും അറുത്തനിലയിലായിരുന്നു മൃതദേഹം. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. കാറിന്റെ ഡിക്കി തുറന്ന് കിടന്നിരുന്നു. രാത്രി 11.45ന് വാഹനം അസ്വാഭാവികമായി ലൈറ്റിട്ട് കിടക്കുന്നതുകണ്ട് നാട്ടുകാര്‍ പട്രോളിങ് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com