വളാഞ്ചേരി കൂട്ടബലാത്സംഗം; മൂന്ന് പേർ പിടിയിൽ

മദ്യലഹരിയിലായിരുന്ന യുവാക്കൾ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു
വളാഞ്ചേരി കൂട്ടബലാത്സംഗം; മൂന്ന് പേർ പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിൽ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പ്രതികൾ പിടിയിലായതറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ച പ്രകാശനെ പാലക്കാട്ടുനിന്നാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജൂൺ 16നായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ മദ്യലഹരിയിലായിരുന്ന യുവാക്കൾ വീട്ടിലേക്ക് അതിക്രമിച്ചു കയറി പീഡിപ്പികുകയായിരുന്നു. സംഭവത്തെത്തുടർന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണു പീഡനവിവരം പറഞ്ഞത്. സുഹൃത്തുക്കൾ പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു.

വളാഞ്ചേരി കൂട്ടബലാത്സംഗം; മൂന്ന് പേർ പിടിയിൽ
തിരുവനന്തപുരത്ത് 13കാരന്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം

ആരോഗ്യനില മോശമായ യുവതി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരൂർ ഡിവൈഎസ്പി പി.പി.ഷംസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. IPC 376 ബലാൽസംഗം, 450 വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com