തിരുവനന്തപുരത്ത് 13കാരന് വീടിനുള്ളില് മരിച്ച നിലയില്; അന്വേഷണം

ഫോറന്സിക് പരിശോധന കൂടി നടത്തിയ ശേഷം മാത്രമേ പൊലീസ് നടപടികള് സ്വീകരിക്കുകയുള്ളൂ

dot image

തിരുവനന്തപുരം: വെള്ളറടയില് 13 വയസുകാരന് വീടിനുള്ളില് മരിച്ച നിലയില്. എട്ടാം ക്ലാസ് വിദ്യാര്ത്ഥിയായ അഭിലേഷ് ആണ് മരിച്ചത്. വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയില് ജനലില് തൂങ്ങിനില്ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ മരണത്തില് സംശയം ഉന്നയിച്ചിട്ടുണ്ട്. കുട്ടിയുടെ കാല് നിലത്ത് തൊട്ടിരിക്കുന്നതും കയ്യിലെ തോര്ത്തുകെണ്ടുള്ള കെട്ടുമാണ് സംശയത്തിന് ഇടയാക്കിയത്. സംശയം ഉന്നയിച്ചതോടെ ഫോറന്സിക് പരിശോധന കൂടി നടത്തിയ ശേഷം മാത്രമേ പൊലീസ് നടപടികള് സ്വീകരിക്കുകയുള്ളൂ.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

dot image
To advertise here,contact us
dot image