കൈവിരലുകൾക്ക് പകരം നാക്കിൽ ശസ്ത്രക്രിയ; നടന്നത് ചികിത്സ പിഴവെന്ന് ആരോഗ്യമന്ത്രി

ഇന്ന് നടന്ന നിയമ സഭ സമ്മേളനത്തിലാണ് വീണ ജോർജിന്റെ പ്രസ്താവന

കൈവിരലുകൾക്ക് പകരം നാക്കിൽ ശസ്ത്രക്രിയ;  നടന്നത് ചികിത്സ പിഴവെന്ന് ആരോഗ്യമന്ത്രി
dot image

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ ചെയ്തത് ചികിത്സാപ്പിഴവെന്ന് അംഗീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് നടന്ന നിയമ സഭ സമ്മേളനത്തിലാണ് വീണ ജോർജിന്റെ പ്രസ്താവന. ഇത്തരം പിഴവുകൾ തെറ്റായി കണ്ട് കർശന നടപടി സ്വീകരിക്കുമെന്നും കോഴിക്കോട്ട് ചികിത്സയിൽ പിഴവുവരുത്തിയ ഡോക്ടർക്കെതിരെ സൂര്യാസ്തമയത്തിന് മുൻപ് നടപടി സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ഇത്തരം പിഴവുകൾ സ്ഥിരമായി സംഭവിക്കുന്നെന്ന് വരുത്തിത്തീർക്കാനുള്ള വ്യാപകശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തെ അപേക്ഷിച്ച് ചികിത്സാ പിഴവുകൾ കുറഞ്ഞിട്ടുണ്ടെന്നും മികച്ച സേവനം നൽകുന്ന ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.

ഇത്തരം ചികിത്സാപ്പിഴവ് സർക്കാർ ആശുപത്രികളിൽ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. അത് പാടില്ല എന്നതാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. യുഡിഎഫ് ഭരണകാലത്ത് ആരോഗ്യവകുപ്പിൽ അഞ്ചും മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ പന്ത്രണ്ടും മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇത്തരം പിഴവുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. അത് സർക്കാർ എടുത്ത നടപടികൾ മൂലമാണ് എന്നും വീണാ ജോർജ് പ്രതികരിച്ചു.

റോഡ് നിർമ്മാണം അശാസ്ത്രീയം; ചെളി നിറഞ്ഞ റോഡിൽ ഉരുണ്ട്നാട്ടുകാരുടെ വേറിട്ട പ്രതിഷേധം
dot image
To advertise here,contact us
dot image