സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വൻ സ്വീകരണം; തലപ്പാവും താമരയുമായി റോഡ് ഷോ

ഇരുപത്തയ്യായിരത്തോളം പ്രവര്ത്തകരെ അണിനിരത്തിയുള്ള വന് റാലിയാണ് ബി ജെ പി നടത്തിയത്

dot image

തൃശ്ശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വൻ സ്വീകരണം. തിരഞ്ഞെടുപ്പ് വിജയത്തിന്റെ സാക്ഷ്യപത്രം വാങ്ങാൻ തിരുവനന്തപുരത്തുനിന്ന് തൃശ്ശൂര് കളക്ടറേറ്റിലെത്തിയ സുരേഷ് ഗോപിയെ പ്രവര്ത്തകര് തലപ്പാവും കാവി ഷാളും താമരപ്പൂവും നല്കിയാണ് സ്വീകരിച്ചത്.

ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി എം ടി രമേശിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. കളക്ടറുടെ ചേമ്പറിലെത്തിയ സുരേഷ് ഗോപി കളക്ടര് കൃഷ്ണതേജ ഐ എ എസില്നിന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങി. ഇതിന് ശേഷമാണ് തൃശ്ശൂർ നഗരത്തിൽ ആവേശകരമായ റോഡ് ഷോ നടത്തിയത്.

മണികണ്ഠനാലില് തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ നടത്തിയത്. ഇരുപത്തയ്യായിരത്തോളം പ്രവര്ത്തകരെ അണിനിരത്തിയുള്ള വന് റാലിയാണ് ബി ജെ പി നടത്തിയത്.

വമ്പിച്ച ഭൂരിപക്ഷത്തിൽ പവൻ കല്യാണിന് വിജയം; ആശംസകളുമായി തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്
dot image
To advertise here,contact us
dot image