നടിയെ ആക്രമിച്ച കേസ്; മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ, പൾസർ സുനിക്ക് 25,000 രൂപ പിഴ

'തുടർച്ചയായി ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ട്'
നടിയെ ആക്രമിച്ച കേസ്; മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ, പൾസർ സുനിക്ക് 25,000 രൂപ പിഴ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പൾസർ സുനിക്ക് 25,000 രൂപ പിഴ വിധിച്ചു ഹൈക്കോടതി. മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ നൽകിയതിനാണ് പിഴ. പത്താമത്തെ ജാമ്യാപേക്ഷയും തള്ളിയാണ് സിംഗിൾ ബഞ്ചിൻ്റെ ഉത്തരവ്. തുടർച്ചയായി ജാമ്യാപേക്ഷ നൽകാൻ പൾസർ സുനിക്ക് സാമ്പത്തിക സ്ഥിതിയുണ്ട്. അല്ലെങ്കിൽ മറ്റാരോ ജാമ്യാപേക്ഷ നൽകാൻ സഹായിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനകം ജാമ്യാപേക്ഷ നൽകുന്ന പ്രതിക്ക് പിഴ അടയ്ക്കാൻ സാമ്പത്തിക ശേഷി ഉണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

നടിയെ ആക്രമിച്ച കേസ്; മൂന്ന് ദിവസത്തിനകം അടുത്ത ജാമ്യാപേക്ഷ, പൾസർ സുനിക്ക് 25,000 രൂപ പിഴ
ഇടുക്കിയിൽ രണ്ടു വയസ്സുകാരിയുടെ ദേഹത്ത് ബന്ധു പെട്രോൾ ഒഴിച്ച് തീകൊളുത്തി

Related Stories

No stories found.
logo
Reporter Live
www.reporterlive.com