‘സുരേഷ് ഗോപിയുടെ വിജയം പരിശോധിക്കണം, പാണക്കാട് കുടുംബത്തിന് കീഴില്‍ ലീഗ് ഭദ്രം; കുഞ്ഞാലിക്കുട്ടി

വടകരയും കോഴിക്കോടും ജാതിയും മതവും നോക്കാതെയാണ് ജനങ്ങൾ വിജയിപ്പിച്ചതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
‘സുരേഷ് ഗോപിയുടെ വിജയം പരിശോധിക്കണം, പാണക്കാട് കുടുംബത്തിന് കീഴില്‍ ലീഗ് ഭദ്രം; കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാണക്കാട് കുടുംബത്തിന് കീഴില്‍ മുസ്‍ലിം ലീഗ് ഭദ്രമെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്തും പൊന്നാനിയിലും മാത്രമല്ല, ലീഗ് സ്വാധീന മേഖലകളിലെല്ലാം മികച്ച വിജയമാണ് നേടിയത്. പൊന്നാനിയിൽ കഥകൾ മെനഞ്ഞു. എന്നിട്ടും സർവകാല റെക്കോർഡാണ് പൊന്നാനിയിലുണ്ടായത്. വടകരയും കോഴിക്കോടും ജാതിയും മതവും നോക്കാതെയാണ് ജനങ്ങൾ വിജയിപ്പിച്ചതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്ത് വെല്ലുവിളി ഉണ്ടായാലും അത് ലീഗിന് ഗുണകരമാവുമെന്നും പൊന്നാനിയിൽ മുസ്‍ലിം ലീഗിനെ നേരിട്ട് എല്‍ഡിഎഫ് വെല്ലുവിളിച്ചിട്ടും അതൊന്നും വിലപ്പോയിലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിനോടുള്ള ജനങ്ങളുടെ സ്നേഹം ഇപ്പോഴാണ് മനസിലായത്. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഒറ്റപ്പെട്ട സംഭവമാണ് ഇക്കാര്യം ആഴത്തിൽ പരിശോധിക്കേണ്ട വിഷയമാണ്. യുഡിഎഫ് ഇക്കാര്യം ചർച്ച ചെയ്യും. മറ്റൊരു സ്ഥലത്തുമില്ലാത്തതെങ്ങനെ തൃശൂരിലുണ്ടായി എന്നു നോക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘സുരേഷ് ഗോപിയുടെ വിജയം പരിശോധിക്കണം, പാണക്കാട് കുടുംബത്തിന് കീഴില്‍ ലീഗ് ഭദ്രം; കുഞ്ഞാലിക്കുട്ടി
ബിജെപി അക്കൗണ്ട് തുറന്നു; തൃശ്ശൂരില്‍ സുരേഷ് ഗോപി

മുൻധാരണകളെ തിരുത്തുന്ന ഫലങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്നതെന്നും ഇന്ത്യൻ ജനത മാറിയിരിക്കുന്നു എന്നതിന്‍റെ തെളിവാണിതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com