ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

തെറ്റായ ദിശയിലൂടെയാണ് ലോറി സഞ്ചരിച്ചതെന്നും ചിത്രങ്ങളിൽ വ്യക്തമാണ്
ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട്: സ്കൂട്ടറിൽ ഭർത്താവിനൊപ്പം സഞ്ചരിക്കവേ ലോറി തട്ടി വീട്ടമ്മ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് പൊലീസ്. പൊയിൽകാവ് സ്വദേശി ഷിൽജയാണ് ഭർത്താവിനൊപ്പം സഞ്ചരിക്കവേ അപകടത്തിൽ മരിച്ചത്. സിസിടിവി ദൃശൃങ്ങളുടെ സഹായത്തോടെയാണ് ഡ്രൈവറെ പൊലീസ് പിടികൂടിയത്.

ദൃശൃങ്ങളിൽ ലോറി അമിത വേ​ഗതയിലായിരുന്നു എന്ന് വ്യക്തമാണ്. വലിയ ഒച്ചയിൽ ഹോൺ മുഴക്കി ലോറി മറ്റ് വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതും വ്യക്തമാണ്. തെറ്റായ ദിശയിലൂടെയാണ് ലോറി സഞ്ചരിച്ചതെന്നും ചിത്രങ്ങളിൽ വ്യക്തമാണ്.

എന്നാൽ അപകടം നടന്നത് അറിയില്ലെന്നാണ് ഡ്രൈവറുടെ മൊഴി. വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം നടന്നത്. അപകട സ്ഥലത്തേക്ക് ആംബുലൻസും പൊലീസും എത്താൻ വൈകിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.

ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ
എക്‌സിറ്റ് പോളില്‍ വിശ്വാസമില്ല, ഇന്‍ഡ്യ മുന്നണി വിജയിക്കും: രമേശ് ചെന്നിത്തല

Related Stories

No stories found.
logo
Reporter Live
www.reporterlive.com