ചെറുതോണിയിൽ ആരാധനാലയത്തിലേക്ക്പോയ രണ്ട് കുട്ടികളെ കാണാതായി

ഇന്ന് വൈകിട്ട് ആറ് മണിക്ക് ഇവര് ചെറുതോണി ആരാധനാലയത്തിൽ പോയിരുന്നു

dot image

ഇടുക്കി: ചെറുതോണിയിൽ ആരാധനാലയത്തിലേക്കെന്നു പറഞ്ഞിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. ചെറുതോണി സ്വദേശികളായ അജോൺ റോയ് (15), അലൻ ബിജു (14) എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകിട്ട് ആറ് മണിക്ക് ഇവര് ചെറുതോണി ആരാധനാലയത്തിൽ പോയിരുന്നു. ആരാധനാലയത്തിലെത്തിയ കുട്ടികൾ ബാഗ് അകത്ത് വച്ച ശേഷം ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.

ചെറുതോണി ടൗണിന് 100 മീറ്റര് അകലെയുള്ള ഒരു വീടിൻ്റെ സിസിടിവി ദൃശ്യത്തിൽ കുട്ടികൾ നടക്കുന്നത് കണ്ടു. എന്നാൽ അതിന് ശേഷം കുട്ടികളെ കാണാതാവുകയായിരുന്നു. കുട്ടികളെ കാണാതായ വിവരം ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിക്കുന്നവര് 9496096026 എന്ന നമ്പറിൽ ബന്ധപ്പെടണം.

dot image
To advertise here,contact us
dot image