സംസ്ഥാനത്ത് വിവിധ ഇടങ്ങളിലുണ്ടായ വാഹനാപകടത്തിൽ വിദ്യാര്ത്ഥി മരിച്ചു; 26 പേര്ക്ക് പരിക്കേറ്റു

ഇന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നടന്ന വാഹനാപകടത്തിൽ 26 പേര്ക്ക് പരിക്കേറ്റു

dot image

തിരുവനന്തപുരം: മലപ്പുറം മഞ്ചേരിയിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മഞ്ചേരി ചെങ്ങര സ്വദേശി ലത്തീഫിന്റെ മകൻ ഹംദാൻ ആണ് മരിച്ചത്. മഞ്ചേരി കരാപറമ്പിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നടന്ന വാഹനാപകടത്തിൽ 26 പേര്ക്ക് പരിക്കേറ്റു. കണ്ണൂര് ജില്ലയിലെ ഇരിട്ടിയിൽ ബസും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് പേർക്ക് പരിക്കേറ്റു.

കോഴിക്കോട് ചാത്തമംഗലത്ത് സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരായ 21 പേര്ക്ക് പരിക്കേറ്റു. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് വൈകിട്ട് മൂന്നരയോടെയാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് തന്നെ പയ്യോളിയിൽ പൊലീസുകാര് സഞ്ചരിച്ച ജീപ്പ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞും അപകടമുണ്ടായി.

പയ്യോളി എസ്ഐ സഞ്ചരിച്ച ജീപ്പ് ഇന്ന് രാവിലെ 11.30 യോടെ അയനിക്കാട് ആറുവരി പാതയിൽ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞായിരുന്നു അപകടം. എസ്ഐ അൻവർഷ ഷാ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് എന്നിവർ നിസ്സാര പരിക്കുകളുടെ രക്ഷപ്പെട്ടു. ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് റോഡിന്റെ നടുവിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം.

49 സ്ത്രീകളെ കൊലപ്പെടുത്തി, പന്നികൾക്ക് തീറ്റയായി കൊടുത്തു; സീരിയൽ കില്ലർ ജയിലിൽ കൊല്ലപ്പെട്ടു
dot image
To advertise here,contact us
dot image