കൊച്ചിയിലെ വെള്ളക്കെട്ടും മാലിന്യ പ്രശ്നവും നിർഭാഗ്യകരം, ജനങ്ങൾക്കും ഉത്തരവാദിത്തമെന്ന് ഹൈക്കോടതി

മാലിന്യ സംസ്കരണത്തിന് ജനങ്ങള് ഇങ്ങനെ എതിരുനിന്നാല് എന്ത് ചെയ്യുമെന്ന് ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ടും മാലിന്യ പ്രശ്നവും നിർഭാഗ്യകരം, ജനങ്ങൾക്കും ഉത്തരവാദിത്തമെന്ന് ഹൈക്കോടതി
dot image

കൊച്ചി: കൊച്ചിയിലെ മാലിന്യ പ്രശ്നങ്ങൾക്കും വെള്ളക്കെട്ടിനും ജനങ്ങളും ഉത്തരവാദികളെന്ന് ഹൈക്കോടതി. മാലിന്യപ്രശ്നങ്ങളിൽ ജനങ്ങളെ കുറ്റം പറയുമെന്ന് ഹൈക്കോടതി സിംഗിള് ബെഞ്ച് അധ്യക്ഷന് ജസ്റ്റിസ് ദേവന് രാമചന്ദ്രൻ വിമര്ശിച്ചു. ടണ് കണക്കിന് മാലിന്യമാണ് പൊതുവിടങ്ങളിലേക്ക് വലിച്ചെറിയുന്നത്. മാലിന്യ സംസ്കരണത്തിന് ജനങ്ങള് ഇങ്ങനെ എതിരുനിന്നാല് എന്ത് ചെയ്യും? റസിഡന്റ്സ് അസോസിയേഷനുകളെ കക്ഷിചേര്ക്കേണ്ടി വരുമെന്നും ഹൈക്കോടതി വിമർശിച്ചു.

മഴ കനത്തതോടെ കൊച്ചിയില് വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഇതിന് പിന്നാലെ മാലിന്യപ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ വിമര്ശനം.

മഴ ശക്തമാകുന്നതോടെ ഇടപ്പള്ളി, കുണ്ടന്നൂർ, കടവന്ത്ര, എംജി റോഡ്, കാക്കനാട് ഇൻഫോ പാർക്ക് പരിസരം, കെഎസ്ആർടിസി ബസ് സ്റ്റാൻ്റ് പരിസരം അടക്കമുള്ള സ്ഥലങ്ങളില് വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണ്. മഴ ശക്തമായ നഗരത്തിൽ ഗതാഗതക്കുരുക്കും സ്ഥിരം കാഴ്ചയാണ്.

dot image
To advertise here,contact us
dot image