'എന്റെ പൊന്നേ!', വീണ്ടും കൂടി സ്വർണ്ണ വില; മുന്ന് ദിവസംകൊണ്ട് 560 രൂപ കൂടി

മുന്ന് ദിവസംകൊണ്ട് സ്വർണത്തിന് 560 രൂപയാണ് വർദ്ധിച്ചത്
'എന്റെ പൊന്നേ!', വീണ്ടും കൂടി സ്വർണ്ണ വില; മുന്ന് ദിവസംകൊണ്ട് 560 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 53,680 രൂപയാണ്. മുന്ന് ദിവസംകൊണ്ട് സ്വർണത്തിന് 560 രൂപയാണ് വർദ്ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5560 രൂപയായി. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിൻ്റെ വില 6710 രൂപയായാണ് ഉയർന്നത്. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. ഒരു രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 101 രൂപയായി.

മെയ് 20-ാം തീയതി സ്വർണ്ണവില കേരളത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരത്തിലെത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില. മെയ് ഒന്നാം തിയ്യതിയാണ് ഈ മാസത്തെ കുറഞ്ഞ നിരക്കുകൾ രേഖപ്പെടുത്തിയത്. പവന് 52,440 രൂപയും, ഗ്രാമിന് 6,555 രൂപയുമായിരുന്നു അന്നത്തെ വില നിലവാരം.

'എന്റെ പൊന്നേ!', വീണ്ടും കൂടി സ്വർണ്ണ വില; മുന്ന് ദിവസംകൊണ്ട് 560 രൂപ കൂടി
ജൂൺ ഒന്ന് മുതൽ പുതിയ മാറ്റങ്ങൾ; ആധാർ അപ്ഡേറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയിലും മാറ്റം

Related Stories

No stories found.
logo
Reporter Live
www.reporterlive.com