കാണാതായ 12കാരിയെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ

കൊൽക്കത്തയിലേക്ക് തിരികെ പോകാൻ ആ​ഗ്രഹിച്ചാണ് വീട് വിട്ടതെന്നാണ് സൂചന
കാണാതായ 12കാരിയെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയിൽ

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കണ്ടെത്തി. അങ്കമാലിയിൽ നിന്നാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. കൊൽക്കത്തയിലേക്ക് തിരികെ പോകാൻ ആ​ഗ്രഹിച്ചാണ് വീട് വിട്ടതെന്നാണ് സൂചന. കൊൽക്കത്തയിലേക്ക് പോകാൻ സുഹൃത്തുക്കളുടെ സഹായം തേടിയിരുന്നു. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകീട്ട് നാലര മുതലാണ് കുട്ടിയെ കാ‌ണാതായത്. ആലുവ എടയപ്പുറത്ത് നിന്നാണ് കുട്ടിയെ കാണാതായത്. സൂപ്പർ മാർക്കറ്റിൽ പോകുന്നുവെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന സംശയത്തിലായിരുന്നു നേരത്തെ പൊലീസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com