ഇന്ത്യയിലെ ഐടി ജീവനക്കാരില്‍ ഫാറ്റിലിവര്‍ രോഗം വര്‍ധിക്കുന്നുവെന്ന് പഠനം

എന്തുകൊണ്ടാണ് ഐടി ജീവനക്കാരില്‍ ഫാറ്റി ലിവര്‍ ഒരു സാധാരണ രോഗമായി മാറിക്കൊണ്ടിരിക്കുന്നത്

ഇന്ത്യയിലെ ഐടി ജീവനക്കാരില്‍ ഫാറ്റിലിവര്‍ രോഗം വര്‍ധിക്കുന്നുവെന്ന് പഠനം
dot image

മദ്യപിക്കുന്നവരില്‍ മാത്രമല്ല മദ്യപിക്കാത്തവരിലും ഫാറ്റിലിവര്‍ രോഗമുണ്ടാകുന്നുണ്ട്. അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഇരുന്ന് ജോലിചെയ്യുന്നവരില്‍, പ്രത്യേകിച്ച് ഐടി ജീവനക്കാരില്‍ നോണ്‍ അല്‍ക്കഹോളിക് ഫാറ്റിലിവര്‍(NAFL) രോഗം വര്‍ധിച്ചുവരുന്നു എന്നാണ്. 20-40 വയസുവരെയുളളവരിലാണ് രോഗം കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്.

fatty liver in IT JOBS

എന്തുകൊണ്ട് ഇരുന്ന് ജോലി ചെയ്യുന്നവരില്‍ രോഗമുണ്ടാകുന്നു

ദീര്‍ഘനേരം ഇരുന്നുകൊണ്ടുള്ള ജോലി, സ്‌ട്രെസ് അനുഭവിക്കുക, ഭക്ഷണം ഒഴിവാക്കുക, മധുരമുള്ളതോ സംസ്‌കരിച്ച ഭക്ഷണസാധനങ്ങളോ കഴിക്കുക ഇവയൊക്കെ മദ്യം കഴിക്കാത്തവരിലും കരള്‍ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. ഇങ്ങനെയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം (NAFL) ഉണ്ടാകുന്നത്. സയന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഇന്ത്യയിലെ 84 ശതമാനം ഐടി ജീവനക്കാര്‍ക്ക് Metabolic dysfunction-associated steatotic liver disease (MASLD) ഉണ്ടെന്ന് കണ്ടെത്തുകയുണ്ടായി. ഇവരില്‍ 84 ശതമാനത്തിലധികം ആഴുകള്‍ക്ക് LDL കൊളസ്‌ട്രോള്‍, മോശം ഉറക്കം തുടങ്ങിയ മറ്റ് അപകട ഘടകങ്ങളുമുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.

ക്ലിനിക്കല്‍ ആന്‍ഡ് മോളിക്യുലാര്‍ ഹെപ്പറ്റോളജിയില്‍ നിന്നുള്ള മറ്റൊരു പഠനം അനുസരിച്ച് ആഗോള തലത്തില്‍ മുതിര്‍ന്നവരില്‍ ഒരാള്‍ക്ക് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍ ഡിസീസ് ബാധിക്കുന്നുണ്ട് എന്നും ഉദാസീനമായ ജീവിതശൈലിയും പൊണ്ണത്തടിയും വര്‍ധിക്കുന്നതനുസരിച്ച് രോഗികളുടെ നിരക്ക് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

fatty liver in IT JOBS

ഇരുന്നുകൊണ്ടുള്ള ജോലി എങ്ങനെയാണ് ആരോഗ്യത്തെ ബാധിക്കുന്നത്

ദീര്‍ഘനേരം ഇരിക്കല്‍
പലരും ദിവസവും 7മുതല്‍ 9 മണിക്കൂര്‍ വരെ ഇരുന്ന് ജോലി ചെയ്യുന്നവരാണ്. അത്രയും സമയം ഇരിക്കുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടാനിടയാക്കുകയും ഫാറ്റിലിവറിന്റെ പ്രധാന ഘടകമായ ഇന്‍സുലിന്‍ പ്രതിരോധം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ക്രമരഹിതമായ ഭക്ഷണം
പലരും ജോലിത്തിരക്കുകള്‍കൊണ്ട് പ്രഭാതഭക്ഷണം ഒഴിവാക്കുകയോ ജങ്ക് ഫുഡ്‌സ് കഴിക്കുകയും ചെയ്യുന്നുണ്ട്. ഉയര്‍ന്ന അളവില്‍ ജങ്ക് ഫുഡ്‌സ്, മധുരം, സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ കഴിക്കുന്നത് കരളിലെ കൊഴുപ്പ് സംഭരിക്കുന്നതിന് കാരണമാകുന്നു.

fatty liver in IT JOBS

ഉറക്കക്കുറവ്
മോശം ഉറക്കവും അധിക ജോലി സമയവും ഉപാപചയ അസന്തുലിതാവസ്ഥയെ കൂടുതല്‍ തടസ്സപ്പെടുത്തുകയും ശരീരത്തെ ഇന്‍സുലിന്‍ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഒരു കാലത്ത് പ്രായമായവരെ മാത്രം ബാധിച്ചിരുന്ന ഇത്തരത്തിലുള്ള രോഗങ്ങള്‍ ഇന്ന് ലോകമെമ്പാടുമുള്ള ചെറുപ്പക്കാരെയും ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഫാറ്റിലിവര്‍ ഒരു കരള്‍ പ്രശ്‌നം മാത്രമല്ല ഇത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും, പ്രമേഹം, രക്തസമ്മര്‍ദ്ദം,കൊളസ്‌ട്രോള്‍, വൃക്കരോഗം തുടങ്ങി ഹൃദയാഘാതത്തിന് വരെ കാരണമാകുന്നു.അതുകൊണ്ടുതന്നെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും വ്യായാമവും നല്ല ഭക്ഷണക്രമവും ശീലിക്കുകയും ഒക്കെ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Content Highlights :Why is fatty liver becoming a common disease among IT workers in India?





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image