കായംകുളത്ത് 14കാരനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

വീട്ടില്‍ വെച്ചാണ് കുഴഞ്ഞുവീണത്
കായംകുളത്ത് 14കാരനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കായംകുളം: ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കായംകുളത്തെ ബിജെപി നേതാവ് മനോജ് ആലമ്പള്ളിലാണ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. 14 കാരനെ മര്‍ദ്ദിച്ച കേസില്‍ കഴിഞ്ഞ ദിവസം മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. കാപ്പില്‍ പിഎസ് നിവാസില്‍ ഷാജിയുടെ മകന്‍ ഷാഫിക്ക് മര്‍ദ്ദനമേറ്റ കേസിലായിരുന്നു മനോജ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് പതിനാലുകാരനായ ഷാഫിയെ മനോജ് ക്രൂരമായി മര്‍ദ്ദിച്ചത്.

വീട്ടിലെ ആക്രിസാധനങ്ങള്‍ സൈക്കിളില്‍ വില്‍ക്കാനായി കൊണ്ടുപോകുമ്പോള്‍ ആയിരുന്നു മര്‍ദ്ദനം. ആക്രി സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. പട്ടിണിയെ തുടര്‍ന്നാണ് വീട്ടിലെ ആക്രി സാധനങ്ങള്‍ വില്‍ക്കാനായി പോയത് എന്നായിരുന്നു ഷാഫിയുടെ മാതാവ് പറഞ്ഞത്. ഇതേ തുടര്‍ന്നായിരുന്നു മനോജിനെ അറസ്റ്റ് ചെയ്തത്.

കായംകുളത്ത് 14കാരനെ മര്‍ദ്ദിച്ച കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
ഇ-പോസ് സേവനം: ഐടി മിഷനെ ഒഴിക്കിവാക്കും; കേന്ദ്ര ഏജൻസിയെ കൊണ്ടുവരാൻ നീക്കം

Related Stories

No stories found.
logo
Reporter Live
www.reporterlive.com