സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്
സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. 27, 28 തീയതികളില്‍ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. 29നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തെക്കന്‍ കേരളത്തിന് മുകളില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നു. ഇതിന്റെ ഭാഗമാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്.

മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂന മര്‍ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. നാളെ രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉയരമുള്ള തിരകള്‍ ഉണ്ടാകും. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ടുപേര്‍ മരിച്ചു.

വീട്ടില്‍ വെച്ച് ഇടിമിന്നലേറ്റ കാസര്‍കോട്ട് ബെള്ളൂര്‍ സ്വദേശി ഗംഗാധരന്‍ മരിച്ചു. എറണാകുളം പുതുവൈപ്പ് ബീച്ചില്‍ വെള്ളക്കെട്ടില്‍ വീണ് മല്‍സ്യത്തൊഴിലാളി മരിച്ചു. കൊടിക്കല്‍ സ്വദേശി ദിലീപിന്റെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെ മീന്‍ പിടിക്കാനായാണ് ദിലീപ് വീട്ടില്‍ നിന്ന് പോയത്.

സംസ്ഥാനത്ത് വേനല്‍ മഴയുടെ ശക്തി കുറയുന്നു
ബാർ കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യുഡിഎഫ്; മന്ത്രിമാർ രാജി വെക്കണമെന്ന് എം എം ഹസ്സൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com