
മലപ്പുറം:മലബാറിന്റെ സീറ്റ് പ്രതിസന്ധിയുടെ ആഴം വെളിവാക്കി പ്ലസ് വൺ സീറ്റിലേക്കുള്ള അപേക്ഷകൾ. അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കാനിരിക്കെ സംസ്ഥാനത്ത് ലഭിച്ച അപേക്ഷകളില് പകുതിയില് അധികവും മലബാറില് നിന്നാണ്. അപേക്ഷ നൽകാൻ ഇന്ന് ഒരു ദിവസം കൂടി ശേഷിക്കെ മലബാറിൽ മാത്രം അര ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പാണ്. ഇന്നലെ വരെ ഏകജാലകം വഴി സംസ്ഥാനത്ത് ആകെ 4,64,994 അപേക്ഷകളാണ് ലഭിച്ചത്. ഇതില് 2,44,864 അപേക്ഷകളും പാലക്കാട് മുതല് കാസര്ക്കോട് വരെയുള്ള മലബാറിലെ ആറ് ജില്ലകളില് നിന്നാണ്.
എന്നാല്, ഈ ജില്ലകളില് സർക്കാർ എയ്ഡഡ് മേഖലയിൽ ആകെയുള്ളത് 1,90,160 സീറ്റുകള് മാത്രമാണ്. നിലവിലെ സാഹചര്യത്തിൽ മലബാറിൽ മാത്രം 54,704 വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരം നിഷേധിക്കപ്പെടുമെന്നുറപ്പാണ്. ഇന്നത്തെ അപേക്ഷകൾ കൂടി ആകുമ്പോൾ കണക്ക് ഇനിയും ഉയരും. അപേക്ഷ കാലാവധി പൂർത്തിയാകും മുമ്പ് തന്നെ പ്ലസ് വണ് സീറ്റിനേക്കാള് കൂടുതല് അപേക്ഷകള് എത്തിയതോടെ മലബാറിലെ വിദ്യാര്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയേറുകയാണ്.
മലബാറില് മാത്രം ഇത്തവണ അപേക്ഷകള് രണ്ടര ലക്ഷം കടന്നേക്കും. സർക്കാർ എയ്ഡഡ് മേഖലയിൽ 52,600 സീറ്റുകൾ മാത്രമുള്ള സഹചര്യത്തിൽ മലപ്പുറം ജില്ലയില് നിന്ന് 80,343 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. പാലക്കാട് 45,119 അപേക്ഷകളും വയനാട് 11,976 അപേക്ഷകളും കണ്ണൂര് 37,926 അപേക്ഷകളും കാസര്കോട് 20,108 അപേക്ഷകളും ലഭിച്ചു.
ആക്രി കച്ചവടത്തിന്റെ പേരിൽ ജിഎസ്ടി തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ