'സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് സ്റ്റേഷനിലെത്തി കീഴടങ്ങി

കോലഞ്ചേരിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം
'സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് സ്റ്റേഷനിലെത്തി കീഴടങ്ങി

കോലഞ്ചേരി: സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോലഞ്ചേരിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോസഫ് (വേണാട്ട് ജോയി-71) ആണ് പുത്തന്‍കുരിശ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറഞ്ഞത്. ഏഴു മണിയോടെയാണ് ഇയാള്‍ സ്റ്റേഷനില്‍ ഹാജരായത്. തന്റെ സ്വത്തുക്കള്‍ ഭാര്യയും മക്കളും തട്ടിയെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കൊച്ചി ധനുഷ്‌കോടി ദേശീയപാത തോന്നിക്ക ജങ്ഷനു സമീപമാണ് ഇവരുടെ വീട്.

ഇവരുടെ മൂന്നു മക്കളും വര്‍ഷങ്ങളായി വിദേശത്താണ്. ഭാര്യയും ഭര്‍ത്താവും ഓസ്‌ട്രേലിയയിലുള്ള മകനൊപ്പമായിരുന്നു. മൂന്നു മാസം മുന്‍പ് ജോസഫും ഒരാഴ്ച മുന്‍പാണ് ലീലയും തിരിച്ചെത്തിയത്. ഞായറാഴ്ച വൈകീട്ട് വീട്ടില്‍ വെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ അടുക്കളയിൽ വെച്ച് അരിവാള്‍ ഉപയോഗിച്ച് ഇയാള്‍ ഭാര്യയുടെ കഴുത്തിന് വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ലീലക്ക് ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്ന് പുത്തന്‍കുരിശ് ഡിവൈഎസ്പി നിഷാദ്‌മോന്‍ പറഞ്ഞു. വീടും പരിസരവും പൊലീസ് സീല്‍ ചെയ്തു. ഉന്നത ഉദ്യോഗസ്ഥര്‍ രാത്രിതന്നെ സംഭവ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

'സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം'; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് സ്റ്റേഷനിലെത്തി കീഴടങ്ങി
ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടതായി സംശയം

ഭാര്യയും ഭര്‍ത്താവും തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രതി സ്റ്റേഷനില്‍ ഹാജരായ ശേഷം പൊലീസ് അറിയിച്ചപ്പോഴാണ് നാട്ടുകാര്‍ പോലും സംഭവമറിയുന്നത്. വൈകീട്ട് ശക്തമായ മഴയായിരുന്നതിനാല്‍ വീട്ടില്‍ നടന്ന വാക്കേറ്റവും കൊലപാതകവും നാട്ടുകാര്‍ അറിഞ്ഞില്ല. മക്കള്‍: സ്മിത, സരിത, എല്‍ദോസ്. മരുമക്കള്‍: മനോജ് തോമസ്, മനോജ് നൈനാന്‍, അനു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com