മലയാളി കുടിച്ച് തീർത്തത് 19,000 കോടിയുടെ മദ്യം; കഴിഞ്ഞ സാമ്പത്തിക വര്ഷം റെക്കോര്ഡ് വില്പന

സംസ്ഥാനത്തെ 3.34 കോടി ജനങ്ങളില് 29.8 ലക്ഷം പുരുഷന്മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകള്.

dot image

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് നടന്നത് റെക്കോര്ഡ് മദ്യവില്പന. 19,088.68 കോടിരൂപയുടെ മദ്യവില്പനയാണ് നടന്നത്. 577.7 കോടിരൂപയുടെ വർദ്ധന ആണ് ഉണ്ടായത്. 2022- 23 സാമ്പത്തിക വർഷത്തിൽ 18,510.98 കോടിരൂപയുടെ മദ്യ വില്പന യാണ് സംസ്ഥാനത്ത് നടന്നത്. എന്നാൽ ഈ വർഷം 577.7 കോടി രൂപ വർധിച്ച് 19,088.68 കോടിയിലെത്തി.

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: പ്രതിഷേധം ശക്തമാക്കാൻ വിദ്യാർത്ഥി സംഘടനകൾ, സാമുദായിക സംഘടനകളും അമർഷത്തിൽ

വില്പ്പനയിലെ നികുതി വഴി സര്ക്കാര് ഖജനാവില് എത്തിയത് 16,609.63 കോടി രൂപ. 2023 ല് ഇത് 16,189.55 കോടി രൂപയായിരുന്നു. 80 ശതമാനം മദ്യവും വിവിധ സംസ്ഥാനങ്ങളില് നിന്ന് എത്തുമ്പോള് കേരളത്തിൽ വില്പന നടത്തുന്ന മദ്യങ്ങളില് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത് വെറും 20 ശതമാനം മാത്രമാണ്. 277 റീട്ടേയ്ല് ഔട്ട്ലെറ്റുകള് വഴിയാണ് സംസ്ഥാനത്തെ ബിവറേജസ് കോര്പ്പറേഷൻ മദ്യവില്പന നടത്തുന്നത്. കൂടാതെ കണ്സ്യൂമര് ഫെഡിന് കീഴില് 39 ഔട്ട്ലെറ്റുകളുമുണ്ട്. സംസ്ഥാനത്തെ 3.34 കോടി ജനങ്ങളില് 29.8 ലക്ഷം പുരുഷന്മാരും 3.1 ലക്ഷം സ്ത്രീകളും മദ്യം ഉപയോഗിക്കുന്നതായാണ് കണക്കുകള്. പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകള് മദ്യം ഉപയോഗിക്കുന്നതായാണ് റിപ്പോര്ട്ടുകള്.

dot image
To advertise here,contact us
dot image