എംഎസ്എഫിനെയും യൂത്ത് ലീഗിനെയും തള്ളി മുസ്ലിം ലീഗ്; സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പാറക്കല്‍ അബ്ദുള്ള

സമാധാനം സൃഷ്ടിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു.
എംഎസ്എഫിനെയും യൂത്ത് ലീഗിനെയും തള്ളി മുസ്ലിം ലീഗ്; സര്‍വകക്ഷിയോഗം വിളിക്കണമെന്ന് പാറക്കല്‍ അബ്ദുള്ള

കോഴിക്കോട്: വടകരയില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നാണ് മുസ്ലിം ലീഗ് നിലപാടെന്ന് കുറ്റ്യാടി മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള. പ്രതികളെ പിടികൂടുന്നത് സമാന്തരമായി നടക്കും. സമാധാനം സൃഷ്ടിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്നും പാറക്കല്‍ അബ്ദുള്ള പറഞ്ഞു.

മണ്ഡലത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേർക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗുമായി ആശയവിനിമയം നടത്തിയെന്ന് കഴിഞ്ഞ ദിവസം സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞിരുന്നു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായാണ് സിപിഐഎം ജില്ലാ നേതൃത്വം സംസാരിച്ചത്. എന്നാല്‍ സര്‍വ്വകക്ഷി യോഗം വിളിക്കേണ്ടതില്ല, പരാതിയില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടട്ടെ, സര്‍വ്വകക്ഷിയോഗം സിപിഐഎമ്മിന്റെ തന്ത്രമാണ് എന്ന നിലപാടാണ് എംഎസ്എഫും പ്രാദേശിക യൂത്ത് ലീഗ് നേതൃത്വവും സ്വീകരിച്ചത്.

സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കളക്ടറോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറും പറഞ്ഞു. സര്‍വകക്ഷി യോഗം വിളിക്കുന്നതില്‍ തെറ്റില്ല. എപ്പോള്‍ വേണമെങ്കിലും കളക്ടര്‍ക്ക് യോഗം വിളിക്കാം. വിളിച്ചാല്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സഹകരിക്കുമെന്നും അതിന് സിപിഐഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com