മിൽമ സമരം; ചർച്ചയ്ക്ക് വിളിച്ച് ചെയർപേഴ്‌സൺ

അനധികൃത നിയമനം ചെറുക്കാൻ ശ്രമിച്ച നാൽപതു ജീവനക്കാർക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തതായും ആരോപണമുണ്ട്
മിൽമ സമരം; ചർച്ചയ്ക്ക് വിളിച്ച് ചെയർപേഴ്‌സൺ

തിരുവനന്തപുരം: സമരത്തിനിറങ്ങിയ ജീവനക്കാരെ ചർച്ചയ്ക്ക് വിളിച്ച് മിൽമ മേഖലാ യൂണിയന്‍ ചെയർപേഴ്‌സൺ മണി വിശ്വനാഥൻ. വൈകിട്ട് 6.30ന് പട്ടത്ത്‌ മിൽമ അസ്ഥാനത്താണ് ചർച്ച നടത്തുന്നത്. സമരത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാൽവിതരണം തടസ്സപ്പെട്ടേക്കും.

സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് ഐഎൻടിയുസി–സിഐടിയു സംഘടനകളിലെ ജീവനക്കാർ സമരം ചെയ്യുന്നത്. അനധികൃത നിയമനം ചെറുക്കാൻ ശ്രമിച്ച നാൽപതു ജീവനക്കാർക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തതായും ആരോപണമുണ്ട്. ഇത് പിൻവലിക്കണമെന്ന ആവശ്യമാണ് ജീവനക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് അമ്പലത്തറ പ്ലാന്റിലും കൊല്ലം, പത്തനംതിട്ട പ്ലാന്റിലുമാണ് പ്രവർത്തനം തടസ്സപ്പെട്ടത്. രാവിലെ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാൻ മിൽമയോ മാനേജ്മെന്റോ സർക്കാരോ ഇടപെട്ടിട്ടില്ലെന്നും ജീവനക്കാരുടെ ഭാ​ഗത്ത് നിന്ന് ആരോപണം ഉയർന്നിരുന്നു.

മിൽമ സമരം; ചർച്ചയ്ക്ക് വിളിച്ച് ചെയർപേഴ്‌സൺ
ഭർത്താവ് കുർക്കുറെ വാങ്ങാൻ മറന്നു, വഴക്ക്; വിവാഹമോചനം വേണമെന്ന് യുവതി, പൊലീസിൽ പരാതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com