മൂവാറ്റുപുഴയില്‍ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

നാല് വാര്‍ഡുകളില്‍ നിന്ന് പിടികൂടിയ നായകള്‍ നിരീക്ഷണത്തിലാണ്
മൂവാറ്റുപുഴയില്‍ 9 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

കൊച്ചി: മൂവാറ്റുപുഴയില്‍ ഒമ്പത് പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നഗരസഭ. തെരുവുനായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. നാല് വാര്‍ഡുകളില്‍ നിന്ന് പിടികൂടിയ നായകള്‍ നിരീക്ഷണത്തിലാണ്. മുഴുവന്‍ നായകള്‍ക്കും വാക്സിനേഷന്‍ നടത്തും.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നഗരത്തില്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നായയുടെ കടിയേറ്റത്. പിന്നീട് നായയെ പിടികൂടിയിരുന്നു. നായയുടെ ആക്രമണത്തിനിരയായവര്‍ സുരക്ഷിതരാണെന്ന് നഗരസഭ അറിയിച്ചു. കടിയേറ്റവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതായും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com