എ കെ ബാലന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൃതദേഹം കിണറ്റിൽ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ

വീട്ടിൽനിന്ന് കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.

dot image

തിരുവനന്തപുരം: വീട്ടിൽ നിന്നു കാണാതായയാളുടെ മൃതദേഹം കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ വീട്ടുവളപ്പിലെ കിണറ്റിൽ കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പി ആർ എ -21 സുപ്രഭാതത്തിൽ എൻ.റാമിനെയാണ് (68) വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഇദ്ദേഹത്തെ കാണാതായിരുന്നു. മുൻ മന്ത്രി എ കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു റാം.

വീട്ടിൽനിന്ന് കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറായിരുന്ന സമയത്താണ് 2006-2011 കാലയളവിൽ റാം മന്ത്രിയുടെ സ്റ്റാഫിലേക്കു നിയമിതനായത്. കെ ജി ഒ എ മുൻ ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. സരസ്വതിയാണ് ഭാര്യ. ശ്രുതി, സ്മൃതി എന്നിവർ മക്കളും അർജുൻ, അനൂപ് എന്നിവർ മരുമക്കളുമാണ്.

dot image
To advertise here,contact us
dot image