കരമന കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി
കരമന കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: കരമനയില്‍ അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മുഖ്യപ്രതികളില്‍ ഒരാളായ വിനീത് രാജ് ആണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അപ്പു എന്ന അഖിലും പൊലീസിന്റെ പിടിയിലായിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ള മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. ഒളിവിലുള്ള ഒരാള്‍ക്കായി അന്വേഷണം തുടരുകയാണ്.

അഖിലിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേരാണ് ഇപ്പോള്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ചെങ്കല്‍ചൂളയില്‍ വച്ചാണ് പ്രതി വിനീത് രാജ് പിടിയിലായത്. ഇന്നോവ കാര്‍ ഓടിച്ച ഡ്രൈവര്‍ അനീഷിനെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇയാളിലൂടെ ലഭിച്ച സൂചനയാണ് മുഖ്യപ്രതികളായ അഖിലിലേക്കും വിനീതിലേക്കും എത്തിയത്.

ഗൂഢാലോചനയില്‍ പങ്കെടുത്ത ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെല്ലാം അനന്തു വധക്കേസിലെയും പ്രതികളാണ്. പാപ്പനംകോട് ബാറില്‍ നടന്ന തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അന്ന് ഭീഷണിപ്പെടുത്തിയത് കിരണ്‍ കൃഷ്ണയാണ്. അനീഷാണ് കൃത്യം ചെയ്യാനായി വാടക വണ്ടി എത്തിച്ചത്. മുഖ്യപ്രതിയായ അഖില്‍ അപ്പുവിനെ രക്ഷപ്പെടാന്‍ സഹായിച്ചത് കിരണ്‍ ആണെന്നും പൊലീസ് പറയുന്നു. മൂന്നംഗ സംഘത്തിലെ ഒരാളെ കൂടിയാണ് ഇനി പിടികൂടേണ്ടത്. മുഖ്യപ്രതികളില്‍ ഒരാളായ സുമേഷ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. കഴിഞ്ഞ ദിവസമായിരുന്നു കരമനയില്‍ വച്ച് അഖിലിനെ കാറിലെത്തിയ സംഘം അതി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

കരമന കൊലപാതകം: മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍
ഭാര്യയ്ക്ക് നേരെ എറിഞ്ഞ ആസിഡ് ബോള്‍ വീണത് മകന്റെ ദേഹത്ത്; ഗുരുതര പരിക്ക്

Related Stories

No stories found.
logo
Reporter Live
www.reporterlive.com