പുറമേക്ക് തലയിണ കച്ചവടം, അകത്തോ ഹെറോയിന് കച്ചവടം; പെരുമ്പാവൂരില് പിടിച്ചത് 93 കുപ്പി ഹെറോയിന്

കുറച്ചു ദിവസമായി പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളുടെ സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് പരിശോധന നടന്നുവരികയാണ്.

പുറമേക്ക് തലയിണ കച്ചവടം, അകത്തോ ഹെറോയിന് കച്ചവടം; പെരുമ്പാവൂരില് പിടിച്ചത് 93 കുപ്പി ഹെറോയിന്
dot image

കൊച്ചി: പെരുമ്പാവൂരില് വന് ലഹരി വേട്ട. അസം സ്വദേശിയില് നിന്ന് 93 കുപ്പി ഹെറോയിന് പിടിച്ചെടുത്തു. തലയണ കടയുടെ മറവില് ലഹരി കച്ചവടം നടത്തിവരികയായിരുന്നു. അസം സ്വദേശി അസ്ഹര് മെഹബൂബിനെയാണ് പെരുമ്പാവൂര് പൊലീസ് പിടികൂടിയത്.

പെരുമ്പാവൂര് എഎസ്പി മോഹിത് റാവത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിവരം ലഭിച്ചതിനെ തുടര്ന്ന് അസ്ഹര് നടത്തുന്ന തലയിണ കടയിലേക്ക് പൊലീസ് എത്തുകയായിരുന്നു. അസമില് നിന്നാണ് ഹെറോയിന് കുപ്പികളിലായി അസ്ഹര് എത്തിച്ചിരുന്നുവെന്നാണ് വിവരം.

കുറച്ചു ദിവസമായി പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളുടെ സ്ഥാപനങ്ങള് കേന്ദ്രീകരിച്ച് പരിശോധന നടന്നുവരികയാണ്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില് 16 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു.

dot image
To advertise here,contact us
dot image